Sorry, you need to enable JavaScript to visit this website.

ഇൻകാസ് തിരുവനന്തപുരം കമ്മിറ്റി  രാജീവ് ഗാന്ധി അനുസ്മരണം

ഇൻകാസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണത്തിൽനിന്ന്. 

ദോഹ- മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അനുസ്മരിച്ച് ഖത്തർ ഇൻകാസ്. നവഭാരത ശിൽപിയായ രാജീവ് ഗാന്ധിയുടെ 31-ാമത് രക്തസാക്ഷിത്വ ദിനാചരണം ഖത്തർ ഇൻകാസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദോഹയിൽ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ജയപാലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മുനീർ പള്ളിക്കൽ സ്വാഗതം ആശംസിച്ചു. 
ഇൻകാസ് നേതാക്കളായ കെ.വി ബോബൻ, ഡേവിസ് ഇടശേരി, ബഷീർ തൂവാരിക്കൽ, ആഷിഖ് അഹമ്മദ്, സിദ്ദിഖ് മലപ്പുറം, എബ്രഹാം ജോസഫ്, കമാൽ കല്ലാത്തയിൽ, പ്രദീപ് പിള്ള, ഷിബു സുകുമാരൻ, വിഷ്ണു നാരായൺ, ഫൈസൽ, അജീഷ് ദാസ് വടക്കിൻകര എന്നിവർ രാജീവ്ജിയെ അനുസ്മരിച്ച് സംസാരിച്ചു. സെയ്ഫുദ്ദീൻ പാങ്ങോട് നന്ദി പറഞ്ഞു.

Tags

Latest News