യു.എ.ഇയില്‍ കുരങ്ങ് പനി സ്ഥിരീകരിച്ചു, ആദ്യ കേസ് ആഫ്രിക്കയില്‍നിന്നെത്തിയ യുവതിയില്‍

അബുദാബി - യു.എ.ഇയില്‍ ആദ്യ കുരങ്ങ് പനി (മങ്കിപോക്‌സ്) സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്ന് എത്തിയ 29 കാരിയിലാണ് ആദ്യ കേസ് കണ്ടെത്തിയതെന്നും ആവശ്യമായ ചികിത്സ നല്‍കുന്നുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു.

യുവതിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനും പരിശോധന നടത്താനും നിരീക്ഷിക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് യു.എ.ഇ ആരോഗ്യ വകുപ്പ് അറിയിച്ചു.
സാംക്രമിക രോഗങ്ങളില്‍ നിന്നുള്ള സംരക്ഷണം ഉറപ്പുവരുത്തുന്നതിനും, വേഗത്തിലുള്ള രോഗനിര്‍ണയത്തിനംൃും  എപ്പിഡെമോളജിക്കല്‍ നിരീക്ഷണ സംവിധാനം നടപ്പിലാക്കുന്നതിന് മറ്റ് ആരോഗ്യ അധികൃതരുമായി സഹകരിക്കുന്നുണ്ടെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. യുഎഇയില്‍ കുരങ്ങുപനി ഉള്‍പ്പെടെയുള്ള എല്ലാ രോഗങ്ങളുടെയും വൈറസുകളുടെയും വ്യാപനം തടയുന്നതിന് ആവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കും.
യു.എ.ഇയിലെ ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ നേടാനും കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും മന്ത്രാലയം പൊതുജനങ്ങളെ ആഹ്വാനം ചെയ്തു.

 

 

Latest News