സലാഹ് ടോപ്‌സ്‌കോറര്‍, അലിസന് ഗോള്‍ഡന്‍ ഗ്ലൗ

ലിവര്‍പൂള്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂളിന് കിരീടം നേടാനായില്ലെങ്കിലും അവരുടെ രണ്ട് കളിക്കാര്‍ പ്രധാന ബഹുമതികള്‍ സ്വന്തമാക്കി. മുഹമ്മദ് സലാഹിനാണ് ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട്. അലിസന്‍ ബെക്കര്‍ മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ നേടി.
സലാഹ് 23 ഗോളടിക്കുകയും 14 ഗോളിന് വഴിയൊരുക്കുകയും ചെയ്തു. മൂന്നാം തവണയാണ് ഇരുപത്തൊമ്പതുകാരന്‍ ഗോള്‍ഡന്‍ ബൂട്ട് നേടുന്നത്. ടോട്ടനത്തിന്റെ സോന്‍ ഹ്യുംഗ് മിന്നും 23 ഗോളടിച്ചിട്ടുണ്ട്. അലിസന്‍ രണ്ടാം തവണയാണ് ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കുന്നത്. ഇത്തവണ മാഞ്ചസ്റ്റര്‍ സിറ്റിയുടെ എഡേഴ്‌സനുമായി പങ്കുവെക്കുകയായിരുന്നു. അലിസനും എഡേഴ്‌സനും 20 മത്സരങ്ങളില്‍ ഗോള്‍ വഴങ്ങിയില്ല. സിറ്റിയുടെ കെവിന്‍ ഡിബ്രൂയ്‌നെയാണ് പ്ലയര്‍ ഓഫ് ദ ഇയര്‍. സിറ്റിയുടെ തന്നെ ഫില്‍ ഫോദന്‍ മികച്ച യുവ താരമായി. 

Latest News