മലയാളി താരം അബ്ദുല്ല ലോക ചാമ്പ്യന്‍ഷിപ്പിന്

ഭുവനേശ്വര്‍ - മലയാളി ട്രിപ്പിള്‍ജമ്പര്‍ അബ്ദുല്ല അബൂബക്കര്‍ ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി. മൂന്നാമത് ഇന്ത്യന്‍ ഗ്രാന്റ്പ്രി അത്‌ലറ്റിക്‌സില്‍ 17.19 മീറ്റര്‍ ചാടിയാണ് അബ്ദുല്ല ലോക മീറ്റിന്റെ യോഗ്യതാ മാര്‍ക്ക് കടന്നത്. ഇരുപത്താറുകാരന്‍ ഇതിനു മുമ്പ് ചാടിയ മികച്ച ദൂരം 16.84 മീറ്ററാണ്. 
സഹ താരം കാര്‍ത്തിക് ഉണ്ണികൃഷ്ണന് തലനാരിഴക്ക് ലോക മീറ്റ് ബെര്‍ത്ത് നഷ്ടപ്പെട്ടു. 17.10 മീറ്ററാണ് കാര്‍ത്തിക് ചാടിയത്. എല്‍ദോസ് പോള്‍ മൂന്നാമതെത്തിയതോടെ ഈയിനത്തില്‍ മലയാളികള്‍ മെഡല്‍ തൂത്തുവാരി.
 

Latest News