ഐ.പി.എല്ലില്‍ ശനിയാഴ്ച മുംബൈ-ദല്‍ഹി 'ക്വാര്‍ട്ടര്‍'

മുംബൈ - ഐ.പി.എല്ലിലെ അവസാന പ്ലേഓഫ് സ്ഥാനത്തിനായി ശനിയാഴ്ച ദല്‍ഹി കാപിറ്റല്‍സ് കളത്തിലിറങ്ങും. മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് പിന്തുണയുമായി ബാംഗ്ലൂുര്‍ റോയല്‍ ചലഞ്ചേഴ്‌സ് കളിക്കാര്‍ ഉണ്ടാവും. ജയിച്ചാല്‍ ദല്‍ഹിക്ക് പ്ലേഓഫിലെത്താം. ദല്‍ഹി തോറ്റാല്‍ ബാംഗ്ലൂര്‍ പ്ലേഓഫിലേക്ക് മുന്നേറും. നിലവിലെ ചാമ്പ്യന്മാരായ മുംബൈ നേരത്തെ പുറത്തായിക്കഴിഞ്ഞു. 
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഈ സീസണിലെ പത്താമത്തെ തോല്‍വി സമ്മാനിച്ച് രാജസ്ഥാന്‍ റോയല്‍സ് രാജകീയമായി പ്ലേഓഫിലെത്തി. ആദ്യ ക്വാളിഫയറില്‍ അവര്‍ ഗുജറാത്ത് ടൈറ്റന്‍സുമായി ഏറ്റുമുട്ടും. രണ്ടാം സ്ഥാനത്തെത്തിയതോടെ ഫൈനലിലെത്താന്‍ രാജസ്ഥാന് രണ്ട് അവസരം ലഭിക്കും. ലഖ്‌നൊ സൂപ്പര്‍ ജയന്റ്‌സ് എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയോ ദല്‍ഹി കാപിറ്റല്‍സിനെയോ നേരിടും. ഒമ്പതാം ജയത്തോടെ രാജസ്ഥാന് 18 പോയന്റായി. റണ്‍റെയ്റ്റില്‍ ലഖ്‌നൊ സൂപ്പര്‍ജയന്റ്‌സിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.
 

Latest News