കൂമന്റെ അസിസ്റ്റന്റായി ജ്യേഷ്ടന്‍ ചുമതലയേറ്റു

ദ ഹേഗ് - നെതര്‍ലാന്റ്‌സ് ഫുട്‌ബോള്‍ കോച്ച് റോണള്‍ഡ് കൂമന്‍ തന്റെ അസിസ്റ്റന്റായി ജ്യേഷ്ടന്‍ ഇര്‍വിന്‍ ചുമതലയേറ്റു. കൂമന്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ എവര്‍ടനും സൗതാംപ്റ്റനിലും കോച്ചായിരുന്നപ്പോഴും ഇര്‍വിന്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്നു. ലൂയിസ് വാന്‍ഹാലിന് പകരക്കാരനായാണ് ലോകകപ്പിനു ശേഷം കൂമന്‍ ഡച്ച് ടീമിന്റെ പരിശീലനാവുക. വാന്‍ഹാലിന് കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു. 
ഇര്‍വിന്‍ ഏറെക്കാലം നെതര്‍ലാന്റ്‌സ് ടീമില്‍ മിഡ്ഫീല്‍ഡറായിരുന്നു. 1988 ലെ യൂറോ കപ്പ് ചാമ്പ്യന്മാരായ ടീമിലെ അംഗമായിരുന്നു. 1990 ലെ ലോകകപ്പിലും കളിച്ചു. രണ്ടു വര്‍ഷത്തോളം ഹംഗറി ദേശീയ ടീമിന്റെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Latest News