ഖത്തര്‍ ലോകകപ്പിന് ഇനി ആറു മാസം

ദോഹ - ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ ഇനി ആറു മാസം. നവംബര്‍ 21 ന് സെനഗാല്‍-നെതര്‍ലാന്റ്‌സ് പോരാട്ടത്തോടെയാണ് ഗള്‍ഫ് മേഖലയിലെ ആദ്യ ലോകകപ്പ് ആരംഭിക്കുക. ലിയണല്‍ മെസ്സിയുടെയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെയും അവസാന ലോകകപ്പെന്ന നിലയില്‍ പുതിയ താരോദയത്തിന് കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം.
ആറു മാസ കൗണ്ട്ഡൗണിനോടനുബന്ധിച്ച് ലോകകപ്പ് ഭാഗ്യ ചിഹ്നമായ ലഈബിന്റെ സ്റ്റാമ്പ് ഖത്തര്‍ പോസ്റ്റ് പുറത്തിറക്കി. ഖത്തര്‍ ഒളിംപിക് ആന്റ്് സ്‌പോര്‍ട്‌സ് മ്യൂസിയത്തില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ഔദ്യോഗിക സ്റ്റാമ്പ് പുറത്തിറക്കിയത്.

 

Latest News