പാരിസ് - പി.എസ്.ജി ഈ സീസണിലെ അവസാന മത്സരത്തില്‍ ഫ്രഞ്ച് ഫുട്ബോള്‍ ലീഗില്‍ ശനിയാഴ്ച മെറ്റ്സിനെ നേരിടവെ ചോദ്യമുനയില്‍ കീലിയന്‍ എംബാപ്പെ. അടുത്ത മാസത്തോടെ എംബാപ്പെയുമായുള്ള പി.എസ്.ജിയുടെ കരാര്‍ അവസാനിക്കുകയാണ്. അഞ്ചു വര്‍ഷം മുമ്പ് 18 കോടി യൂറോക്ക് ക്ലബ്ബ് സ്വന്തമാക്കിയ താരം പി.എസ്.ജിക്ക് ഒരു പൈസ പോലും ട്രാന്‍സ്ഫര്‍ ഫീസിന് അവസരമൊരുക്കാതെ ക്ലബ്ബ് വിട്ടേക്കാം. ഇരുപത്തൊന്നുകാരന് റയല്‍ മഡ്രീഡില്‍ ചേരാന്‍ മാസങ്ങളായി കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഫ്രഞ്ച് ലീഗില്‍ 25 ഗോളുമായി ടോപ്സ്കോററാണ് എംബാപ്പെ. ഈ സീസണില്‍ ലീഗിലെ മികച്ച കളിക്കാരനാണ്. കഴിഞ്ഞ സീസണില്‍ എംബാപ്പെയെ സ്വന്തമാക്കാന്‍ റയല്‍ ശ്രമിച്ചെങ്കിലും അവരുടെ ഓഫര്‍ പി.എസ്.ജി തള്ളുകയായിരുന്നു. കരാര്‍ അവസാനിച്ചാല്‍ ഒരു പൈസ പോലും കിട്ടില്ലെന്ന ബോധ്യത്തോടെയായിരുന്നു ഇത്.