വനിത ലോക ബോക്‌സിംഗിൽ ഇന്ത്യക്ക് ചരിത്ര സ്വർണം, സരിന് കിരീടം

ഇസ്താംബുൾ- തുർക്കിയിൽ നടക്കുന്ന വനിതകളുടെ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യ.  ചാമ്പ്യൻഷിപ്പിൽ 52 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച ഇന്ത്യയുടെ നിഖാത്ത് സരിൻ സ്വർണം നേടി. ജൂനിയർ വിഭാഗത്തിലെ മുൻ ലോക ജേതാവാണ് സരിൻ.സെമിയിൽ അത്യുജ്വല പ്രകടനത്തില്‍ ബ്രസീലിന്റെ കരൊലൈന്‍ അല്‍മേദയെ 5-0 നാണ് നിഖാത് ഇടിച്ചിട്ടത്.ബള്‍ഗേറിയയിലെ ടൂര്‍ണമെന്റില്‍ സ്വര്‍ണം നേടിയാണ് നിഖാത് തുര്‍ക്കിയിലെത്തിയത്. 

ബോക്‌സിംഗ് ലോക ചാമ്പ്യനാവുന്ന അഞ്ചാമത്തെ ഇന്ത്യക്കാരിയാണ് നിഖാത്. എം.സി മേരികോം, സരിതാദേവി, ആര്‍.എല്‍ ജെന്നി, മലയാളി താരം കെ.സി ലേഖ എന്നിവരാണ് ലോക ചാമ്പ്യന്മാരായ മറ്റു ഇന്ത്യക്കാര്‍. 
മെഡലുറപ്പിച്ച മറ്റു രണ്ടു താരങ്ങളില്‍ 57 കിലൊ വിഭാഗത്തില്‍ മനീഷ മൂണും 63 കിലൊ വിഭാഗത്തില്‍ അരങ്ങേറ്റക്കാരി പര്‍വീണും സെമി ഫൈനലില്‍ തോറ്റു. ഇരുവര്‍ക്കും വെങ്കലം ലഭിക്കും.

Latest News