മെഗാ ഹിറ്റ് സിനിമയായ കെജിഎഫിന്റെ  3 വരുന്നു, 

ബംഗളലുരു- യഷിനെ നായകനാക്കി പ്രശാന്ത് നീല്‍ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കെ.ജി.എഫ് ചാപ്ടര്‍ 2 റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സോഷ്യല്‍മീഡിയയില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകളും സിനിമാപ്രേമികള്‍ക്കിടയില്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ മൂന്നാം ഭാഗത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. മൂന്നാംഭാഗം ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കും. 2024 ല്‍ റിലീസ് ചെയ്യാനാണ് തീരുമാനമെന്ന് നിര്‍മ്മാതാവ് വിജയ് കിരഗന്ദൂര്‍ അറിയിച്ചു. മാര്‍വല്‍ ശൈലിയുള്ള ചിത്രമായിരിക്കും കെ.ജി.എഫ് ചാപ്ടര്‍ 3. അതേസമയം 1180 കോടി രൂപയാണ് കെ.ജി.എഫ് ചാപ്ടര്‍ 2 വാരിക്കൂട്ടിയത്.ഇന്ത്യയില്‍ നിന്ന് 420 കോടി രൂപയും. ഏപ്രില്‍ 14ന് റിലീസ് ചെയ്ത ചിത്രം ആസ്വാദക മനസ് കീഴടക്കി യാത്ര തുടരുകയാണ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രം നേടുന്ന ചരിത്രവിജയം ബോളിവുഡിനെപ്പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ബാഹുബലിയ്ക്ക് പിന്നാലെ കെജിഎഫ് എന്ന തെന്നിന്ത്യന്‍ ചിത്രവും ഇന്ത്യന്‍ സിനിമാ ലോകത്തെ ഭരിക്കുന്ന കാഴ്ചയാണ് കാണുന്നത്.

Latest News