മഡ്രീഡ്- സ്പാനിഷ് ലീഗിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ലാസ് പാമാസിനെതിരെ റയൽ മഡ്രീഡിന് മൂന്ന് ഗോൾ ജയം. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വിശ്രമം നൽകിയ മത്സരത്തിൽ ഗാരത്ത് ബെയ്ൽ രണ്ട് ഗോളടിച്ചു. ഒരു ഗോൾ കരീം ബെൻസീമയുടെ വകയായിരുന്നു. ഈ വിജയത്തോടെ 30 കളികളിൽ 63 പോയന്റുമായി റയൽ അത്‌ലറ്റിക്കോ മഡ്രീഡിന് തൊട്ടുപിന്നിൽ മൂന്നാമതാണ്.
ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ സ്വാൻസിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ് രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി. ലുകാകുവും സാഞ്ചസുമാണ് സ്‌കോറർമാർ. എവർട്ടണെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച മാഞ്ചസ്റ്റർ സിറ്റി കിരീടം ഉറപ്പാക്കിക്കഴിഞ്ഞു. ക്രിസ്റ്റൽ പാലസിനെ 2-1ന് തോൽപിച്ച ലിവർപൂളാണ് മൂന്നാമത്.