ബിസ്മയുടെ കുഞ്ഞിന് ഗെയിംസ് ഗ്രാമത്തില്‍ അനുമതിയില്ല

ബേമിംഗ്ഹാം - പാക്കിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ ബിസ്മ മഅറൂഫിന്റെ കുഞ്ഞിന് ബേമിംഗ്ഹാം കോമണ്‍വെല്‍ത്ത് അധികൃതര്‍ അക്രഡിറ്റേഷന്‍ അനുവദിച്ചില്ല. ഇതോടെ ഗെയിംസില്‍ പങ്കെുടക്കുന്ന കാര്യം പുനഃപരിശോധിക്കുകയാണ് ബിസ്മ. കഴിഞ്ഞ വനിതാ ലോകകപ്പിന്റെ താരമായിരുന്നു ബിസ്മയുടെ മകള്‍ ഫാത്തിമ. ഇന്ത്യന്‍ കളിക്കാരികള്‍ വരെ ഫാത്തിമയെ കൊഞ്ചിക്കാന്‍ മത്സരിച്ചു. ജൂലൈ 25 നാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ആരംഭിക്കുന്നത്. 
ഗെയിംസ് ഗ്രാമത്തിന്റെ പുറത്ത് ഹോട്ടലില്‍ താമസിക്കുന്ന കാര്യവും ബിസ്മ പരിഗണിക്കുന്നുണ്ട്. കുഞ്ഞിനെ പരിചരിക്കാനായി ബിസ്മയുടെ മാതാവും കൂടെയുണ്ടാവും. ബിസ്മയുടെ മകള്‍ക്കും മാതാവിനും പാക്കിസ്ഥാന്‍ അക്രഡിറ്റേഷന്‍ ആവശ്യപ്പെട്ടിരുന്നു.
 

Latest News