ഫ്‌ളൈ ദുബായ്, എമിറേറ്റസ് എയര്‍ലൈനുകളില്‍ ജോലി ഒഴിവ്, ഇപ്പോള്‍ അപേക്ഷിക്കാം

അബുദാബി-യു.എ.ഇ ആസ്ഥാനമായ എമിറേറ്റ്‌സിലും ഫ്‌ളൈ ദുബായിലും തൊഴിലവസരങ്ങള്‍. വ്യോമഗാതഗതം സാധാരണ നിലയിലായതിനു പിന്നാലെയാണ് രണ്ട് എയര്‍ലൈനുകളും ജീവനക്കാരെ നിയമിക്കുന്നത്.
ഫ്‌ളൈ ദുബായില്‍ ക്രെഡിറ്റ് റിസ്‌ക് ഫിനാന്‍സ് ഓഫസര്‍, റവന്യൂ മാനേജ്‌മെന്റ് ഓഫീസര്‍, വര്‍ക്ക്‌ഷോപ്പ് ക്ലീനിംഗ് ഓപറേറ്റീവ്, സീനിയര്‍ സൂപ്പര്‍വൈസര്‍ തുടങ്ങിയ ഒഴിവുകളും എമിറേറ്റ്‌സ് എയര്‍ലൈനില്‍ ഓപറേഷന്‍സ് എഫിഷ്യന്‍സി കണ്‍ട്രോളര്‍, യു.എക്‌സ് ഡിസൈന്‍ മാനേജര്‍, കാബിന്‍ ക്രൂ തുടങ്ങിയ ഒഴിവുകളുമാണുള്ളത്. അപേക്ഷിക്കേണ്ട രീതിയും യോഗ്യതകളും അറിയാന്‍ ഇരു കമ്പനികളുടേയും വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഓരോ തസ്തികക്കും അപേക്ഷിക്കാന്‍ വ്യത്യസ്ത തീയതികളാണുള്ളത്.
വെബ് സൈറ്റുകള്‍ ഫ്ളൈ ദുബായ്  എമിറേറ്റസ്

 

Latest News