Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പച്ചപ്പ് നിറഞ്ഞ മാർട്ടിന്റെ പ്രകൃതി ചിത്രങ്ങൾ

പ്രകൃതിയിൽ മനുഷ്യൻ വരുത്തുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളിൽ മനം നൊന്ത് പ്രകൃതിയോടുള്ള സ്‌നേഹവും അത് സംരക്ഷിക്കണമെന്നുള്ള അതിയായ മോഹവും ഉള്ളിൽ പ്രതിരോധം തീർത്തപ്പോൾ മാർട്ടിൻ ഒ.സി എന്ന ചിത്രകാരൻ പകർത്തിയത് തനി പച്ചയായ ചിത്രങ്ങളാണ്. എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിലുൾപ്പെടെ നടന്ന ''പച്ച സോളോ'' പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള പച്ചപ്പ് നിറഞ്ഞ ചിത്രങ്ങൾ ഹരിതാഭയോടെ കാഴ്ചക്കാരന്റെ മനസ്സിൽ പതിഞ്ഞു കിടക്കുന്ന പ്രകൃതിയിലെ ഓരോ ദൃശ്യങ്ങൾ കൂടിയായിരുന്നു. ഫലവർഗങ്ങളും കായ്കനികളും പഴങ്ങളും പൂക്കളും ആകാശ നീലിമയിൽ വിളഞ്ഞും പൂത്തും നിൽക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിൽ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വലിയ ബന്ധം അടയാളപ്പെടുത്തുന്നുണ്ട്.

1997 ൽ തൃശൂർ ലളിതകലാ അക്കാദമി ഹാളിലും അക്കാദമിയുടെ സംസ്ഥാന ചിത്ര പ്രദർശനത്തിലും മാർട്ടിൻ പങ്കെടുത്തിട്ടുണ്ട്. തുടർന്ന് ഏഴോളം ഏകാംഗ പ്രദർശനവും കേരളത്തിന് അകത്തും പുറത്തുമായി ഇരുപതിലേറെ പ്രദർശനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ കേരളത്തിലും ഇന്ത്യയുടെ വിവിധ ഇടങ്ങളിലും നടന്നിട്ടുള്ള ക്യാമ്പുകളിലും വർക്ക് ഷോപ്പുകളിലും മാർട്ടിൻ സ്ഥിര സാന്നിധ്യമായിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന അവാർഡും പ്രത്യേക പുരസ്‌കാരങ്ങളും ഈ ചിത്രകാരന് ലഭിച്ചിട്ടുണ്ട്. കാഴ്ചക്കാരന്റെ ദൃശ്യബോധത്തെ നിർത്തിക്കൊണ്ടു തന്നെ അവയുടെ പരിസര ചിന്തകളിലേക്ക് നമ്മളെ ആനയിക്കാൻ ചിത്രങ്ങൾക്ക് കഴിയുന്നുണ്ട്. പച്ചയെന്നാൽ ഒരിക്കലും ഉണങ്ങാത്ത ഓർമകളാണെന്നും പ്രകൃതിയുടെ ഇപ്പോഴത്തെ അവസ്ഥയിലുള്ള നൊമ്പരങ്ങളാണെന്നും ഈ ചിത്രങ്ങൾ പറയാതെ പറയുന്നുണ്ട്.
തൃശൂർ സ്വദേശിയായ മാർട്ടിൻ ഓരോ കാലഘട്ടത്തിലും മനസ്സിനെ സ്വാധീനിക്കുന്ന വിഷയങ്ങൾ ചിത്രങ്ങളാക്കാനാണ് ശ്രമിക്കാറുള്ളത്. സമൂഹത്തോട് എളുപ്പത്തിൽ സംവദിക്കാൻ കഴിയുന്ന ചിത്രങ്ങളാണ് പച്ച എന്ന പ്രദർശനത്തിലെ ഓരോ ചിത്രവുമെന്ന് മാർട്ടിൻ പറയുന്നു. 

Latest News