മിസോറാമിനെ തോല്‍പിച്ച് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ 

കൊല്‍ക്കത്ത- സന്തോഷ് ട്രോഫി സെമി ഫൈനല്‍ പോരാട്ടത്തില്‍ കേരളം മിസോറമിനെ തോല്‍പിച്ചു (1-0). മത്സരത്തിന്റെ രണ്ടാം പകുതിയില്‍ വി.കെ. അഫ്ദല്‍  നേടിയ ഗോളാണ് കേരളത്തെ വിജയിലെത്തിച്ചത്.  
ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമും ഗോള്‍ രഹിത സമനിലയിലായിരുന്നു. പകരക്കാരനായിറങ്ങിയ അഫ്ദലാണ് മിസോറാമിന്റെ ഗോള്‍ വല ചലിപ്പിച്ചത്. 2012 നുശേഷം ആദ്യമായാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിലെത്തുന്നത്. ഫൈനലില്‍ പശ്ചിമ ബംഗാളാണ് എതിരാളി. 
 

Latest News