ഹാസ്യനടന്‍ ഡേവ് ചാപ്പലിനെ വേദിയില്‍ ആക്രമിച്ചു

ലോസ്ഏഞ്ചല്‍സ്- വേദിയില്‍ പ്രകടനം നടക്കവെ ഹാസ്യനടന്‍ ഡേവ് ചാപ്പല്‍ വേദിയില്‍ ആക്രമിക്കപ്പെട്ടു. തമാശകള്‍ പറയുന്നതിനിടയില്‍ വേദിയില്‍ ഇരച്ചുകയറിയെത്തിയ ഒരാല്‍ ചാപ്പലിന് ദേഹത്തേക്ക് ചാടുകയായിരുന്നു. 

നെറ്റ്ഫ്‌ളിക്‌സ് ഈസ് എ ജോക്ക് കോമഡി ഫെസ്റ്റിവലിന്റെഭാഗമായി ലോസ് ഏഞ്ചല്‍സിലെ ഹോളിവുഡ് ബൗള്‍ തിയേറ്ററില്‍ പരിപാടി അവതരിപ്പിക്കവെയായിരുന്നു സംഭവം. 

പരിപാടിയില്‍ ക്രിസ് റോക്കുമുണ്ടായിരുന്നു. സംഭവത്തിന് ശേഷം ചാപ്പല്‍ വേദിയിലേക്ക് മടങ്ങുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ആക്രമണകാരിയില്‍ നിന്നും തന്നെ രക്ഷിക്കാന്‍ സഹായിച്ചതിന് നടന്‍ ജാമി ഫോക്‌സിന് അദ്ദേഹം നന്ദി അറിയിച്ചു.

Latest News