യു.എ.ഇ ബിഗ് ടിക്കറ്റ് റാഫിളില്‍ മലയാളിക്ക് 1.2 കോടി ദിര്‍ഹം സമ്മാനം, അവകാശികള്‍ 10

അബുദാബി- രണ്ടാം പെരുന്നാള്‍ ദിവസം അബുദാബിയില്‍ നടത്തിയ ജാക്‌പോട്ട് നറുക്കെടുപ്പില്‍ മലയാളിക്ക് 12 ദശലക്ഷം ദിര്‍ഹം സമ്മാനം. അജ്മാനില്‍ ജോലി ചെയ്യുന്ന മുജീബ് ചീരാത്തൊടിയാണ് ഭാഗ്യവാന്‍. ഏപ്രില്‍ 22 ന് വാങ്ങിയ 229710 ടിക്കറ്റ് നമ്പറിനാണ് ഡ്രീം 12 മില്യണ്‍ സീരീസ് 239 ാമത് നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചത്.
ട്രക്ക് ഡ്രൈവറായി ജോലി നോക്കുന്ന മുജീബും മറ്റ് ഒമ്പതു പേരും ചേര്‍ന്നാണ് ടിക്കറ്റ് വാങ്ങിയത്. മുജീബടക്കം എട്ട് ഇന്ത്യക്കാരും രണ്ട് ബംഗ്ലാദേശികളുമാണ് ടിക്കറ്റില്‍ പങ്കാളികളായത്. കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ ടിക്കറ്റ് വാങ്ങാറുണ്ടെന്ന് മുജീബ് പറഞ്ഞു.
ദുബായില്‍ ജോലി ചെയ്യുന്ന  വിശ്വനാഥന്‍ ബാലസുബ്രഹ്മണ്യത്തിന് 10 ലക്ഷം ദര്‍ഹവും റാസല്‍ ഖൈമയിലുള്ള ജയപ്രകാശ് നായര്‍ക്ക് ഒരു ലക്ഷം ദിര്‍ഹവും സമ്മാനം ലഭിച്ചു.


VIDEO ഗള്‍ഫ് പ്രവാസിയുടെ വിദ്വേഷ ചോദ്യം സമൂഹ മാധ്യമങ്ങളില്‍, നഴ്‌സുമാര്‍ ലൈംഗിക സേവക്ക്

 

Latest News