Sorry, you need to enable JavaScript to visit this website.

VIDEO ഗള്‍ഫ് പ്രവാസിയുടെ വിദ്വേഷ ചോദ്യം സമൂഹ മാധ്യമങ്ങളില്‍, നഴ്‌സുമാര്‍ ലൈംഗിക സേവക്ക്

തിരുവനന്തപുരം- മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തി വിവാദമായ ഹിന്ദു മഹാസമ്മേളനത്തില്‍ ഗള്‍ഫ് പ്രവാസി ഉന്നയിച്ച വിദ്വേഷ ചോദ്യവും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

ഗള്‍ഫില്‍നിന്ന് സമ്മേളനത്തിനെത്തിയ ദുര്‍ഗാ ദാസ് എന്നയാളാണ് ഗള്‍ഫിലേക്ക് നടക്കുന്ന നഴ്‌സ് റിക്രൂട്ട്‌മെന്റിനെ കുറിച്ച് ചോദിക്കുന്നത്. ഗള്‍ഫ് നഗരത്തിലാണ് ഇന്ത്യയേക്കാളും ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്നതെന്നും തീവ്രവാദികളുടെ ലൈംഗിക സേവക്കു വേണ്ടിയാണ് നഴ്‌സുമാരെ കൊണ്ടുപോകുന്നതെന്നും ദുര്‍ഗാ ദാസ് പറയുന്നു. ഇത് തടയുന്നതിന് എന്തു നടപടികളാണ് നാട്ടില്‍നിന്ന് കൈക്കൊള്ളുന്നതെന്നാണ് വേദിയിലുള്ളവരോട് അന്വേഷിക്കുന്നത്.

 

Latest News