ഒമാനില്‍ വാഹനം മറിഞ്ഞ് കത്തി രണ്ട് മലയാളികള്‍ക്ക് പരിക്ക്

മസ്‌കത്ത്- ഒമാനില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് പരിക്കേറ്റു. തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശി ഷഫീഖ് നിയാസ്, മലപ്പുറം വേങ്ങര സ്വദേശി മഹമൂദ് എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദുകത്ത്‌നിന്ന് സലാലയിലേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തില്‍പെട്ടത്. മറിഞ്ഞ വാഹനം കത്തിയമര്‍ന്നു. വാഹനത്തില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. വാഹനം പൂര്‍ണമായി കത്തുന്നതിനു മുമ്പ് ആളുകളെ രക്ഷപ്പെടുത്താന്‍ സാധിച്ചത് വലിയ ദുരന്തം ഒഴിവാക്കി.


VIDEO ഗള്‍ഫ് പ്രവാസിയുടെ വിദ്വേഷ ചോദ്യം സമൂഹ മാധ്യമങ്ങളില്‍, നഴ്‌സുമാര്‍ ലൈംഗിക സേവക്ക്

 

Latest News