Sorry, you need to enable JavaScript to visit this website.

മാഞ്ചസ്റ്റർ യുനൈറ്റഡിന് ജയം, ആദ്യ നാലില്‍ എത്തിയില്ല

ലണ്ടൻ- ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് ജയം. ബ്രെന്റ്‌ഫോർഡിന് എതിരെ ഓൾഡ്ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ വിജയിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ അവസാന ഹോം മത്സരമായിരുന്നു ഇത്. കളിയുടെ ഒൻപതാമത്തെ മിനിറ്റിലാണ് യുനൈറ്റഡിന്റെ ആദ്യ ഗോൾ പിറന്നത്. ബ്രൂണോ ഫെർണാണ്ടസ് ആണ് ഗോൾ നേടിയത്. എലാംഗയുടെ പാസിൽ നിന്ന് ഫസ്ട് ടച്ചിൽ ബ്രൂണോ ഫിനിഷ് ചെയ്യുക ആയിരുന്നു. ഏറെക്കാലത്തെ ഇടവേളക്ക് ശേഷമാണ് മാഞ്ചസറ്റർ യുനൈറ്റഡ് ഗോൾ നേടുന്നത്. ആദ്യ പകുതിയുടെ അവസാനം റൊണാൾഡോ യുണൈറ്റഡിനായി വലകുലുക്കിയെങ്കിലും വാർ ഓഫ്‌സൈഡ് വിളിച്ചു. രണ്ടാം പകുതിയിൽ പെനാൾട്ടിയിലൂടെ റൊണാൾഡോ ഗോൾ കണ്ടെത്തി. റൊണാൾഡോയുടെ ഈ സീസണിലെ 18ആം പ്രീമിയർ ലീഗ് ഗോളായിരുന്നു ഇത്. പിന്നാലെ ഇരു കോർണറിൽ നിന്ന് വരാനെയും ഗോൾ നേടി. വരാനെയുടെ യുണൈറ്റഡിനായുള്ള ആദ്യ ഗോളാണ് ഇത്. വിജയിച്ചെങ്കിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ആദ്യ നാലു പോയിന്റിൽ എത്താനുള്ള യുനൈറ്റഡിന്റെ മോഹം സഫലമാക്കില്ല. 58 പോയിന്റുമായി ആറാം സ്ഥാനത്താണ് നിലവിൽ മാഞ്ചസ്റ്റർ. ഇനി രണ്ടു മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.
 

Latest News