നിയോൺ- യുവേഫ വനിത ഫുട്‌ബോൾ ചാംപ്യൻഷിപ്പിനുള്ള ടീമിൽനിന്ന് റഷ്യൻ ടീമിനെ ഒഴിവാക്കി. ജൂലൈയിൽ നടക്കാനിരിക്കുന്ന ടൂർണമെന്റിൽനിന്നും അടുത്ത വർഷം നടക്കുന്ന വനിത ലോകകപ്പ് ഫുട്‌ബോൾ യോഗ്യത മത്സരങ്ങളിൽനിന്നുമാണ് റഷ്യയെ ഒഴിവാക്കിയത്. യുവേഫ ചാംപ്യൻഷിപ്പിൽനിന്ന് റഷ്യയെ ഒഴിവാക്കിയതോടെ ആ സ്ഥാനത്ത് പകരം പോർച്ചുഗലിനെ ഉൾപ്പെടുത്തി. ഗ്രൂപ്പ് സി യിൽ പോർച്ചുഗലിന് പുറമെ, നെതർലന്റ്, സ്വീഡൻ, സ്വിറ്റ്‌സർലന്റ് എന്നീ ടീമുകളാണ് മാറ്റുരക്കുക. 2028-ൽ നടക്കാനിരിക്കുന്ന യൂറോ കപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കാനുള്ള റഷ്യയുടെ അപേക്ഷയും യുവേഫ ഗവേണിംഗ് ബോഡി തള്ളി. റഷ്യൻ ഫുട്‌ബോൾ ടീമിന് നേരത്തെ ഫിഫയും വിലക്ക ഏർപ്പെടുത്തിയിരുന്നു. ഉക്രൈനിലേക്ക് റഷ്യ നടത്തുന്ന സൈനിക നീക്കങ്ങളാണ് നിരോധനം ഏർപ്പെടുത്താൻ കാരണം.