ന്യൂദല്‍ഹി- നേപ്പാളിലെ കാഠ്മണ്ഡുവില്‍ സുഹൃത്തിനൊപ്പം പബ്ബില്‍ ആഘോഷിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ ബി.ജെ.പി പുറത്തുവിട്ടതിന് പിന്നാലെ ചുട്ടമറുപടിയുമായി കോണ്‍ഗ്രസ്. ബി.ജെ.പി നേതാവും രാജ്യസഭാംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍ ഒരു പാര്‍ട്ടിയില്‍ ഷാമ്പെയ്ന്‍ കുപ്പി കുലുക്കി തുറക്കുന്നതിന്റെ ചിത്രമാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷന് ബി.വി ശ്രീനിവാസ് പുറത്തുവിട്ടത്. ആരാണെന്ന് മനസ്സിലായോ എന്ന തലക്കെട്ടോടെയാണ് ട്വിറ്ററില്‍ അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തത്.
![]() |
VIDEO ഗള്‍ഫ് പ്രവാസിയുടെ വിദ്വേഷ ചോദ്യം സമൂഹ മാധ്യമങ്ങളില്‍, നഴ്സുമാര്‍ ലൈംഗിക സേവക്ക് |
രാഹുല്‍ ഗാന്ധിയുടെ ചിത്രവും വീഡിയോയും വൈറലായതോടെ രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷത്തിനിടെ പാര്‍ട്ടി നേതാവ് എവിടെയെന്ന് ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസിനോട് ചോദിച്ചിരുന്നു. ദല്‍ഹിയിലടക്കം കലാപം നടന്നപ്പോഴും പാര്‍ട്ടിയില്‍ അസ്വാരസ്യമുളളപ്പോഴും രാഹുല്‍ പാര്‍ട്ടിയിലാണെന്നാണ് പല ബി.ജെ.പി നേതാക്കളും പറയുന്നത്. 'മുംബയില്‍ പ്രശ്നമുണ്ടായപ്പോള്‍ രാഹുല്‍ ഗാന്ധി നിശാക്ലബിലായിരുന്നു. പാര്‍ട്ടിയില്‍ പൊട്ടിത്തെറികളുണ്ടാകുമ്പോള് അദ്ദേഹം നിശാക്ലബിലായിരുന്നു. ഇക്കാര്യത്തില്‍ അദ്ദേഹം സ്ഥിരചിത്തനാണ്.' ബി.ജെ.പി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പറഞ്ഞു.
സുഹൃത്തിന്റെ വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാന്‍ സൗഹൃദ രാഷ്ട്രത്തില്‍ പോകുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് ഉടന്‍ തിരിച്ചടിച്ചു. നവാസ് ഷെരീഫിന്റെ മകളുടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോഡി പാകിസ്ഥാനില്‍ പോയത്ര പ്രശ്നം സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ നേപ്പാളില്‍ പോയതിനില്ലെന്നാണ് കോണ്‍ഗ്രസ് വാദം. മോഡിയുടെ ജര്‍മ്മനി സന്ദര്‍ശനത്തെ കോണ്‍ഗ്രസ് വിമര്‍ശിച്ച് മണിക്കൂറുകള്‍ക്കകമാണ് നേപ്പാളില്‍ പബ്ബില്‍ പോയ രാഹുലിന്റെ വീഡിയോ വൈറലായത്.