Sorry, you need to enable JavaScript to visit this website.

പെരുന്നാളിന്റെ പെരുമ 

വ്രതശുദ്ധിയുടെ പകലുകൾക്കും പ്രാർത്ഥനാ നിരതമായ രാത്രികൾക്കും ഒടുവിൽ ശ്രേഷ്ഠമായ ദിനരാത്രങ്ങൾ വിട ചൊല്ലിയിരിക്കുന്നു. പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമദാനിന് പരിസമാപ്തി കുറിച്ചു കൊണ്ട് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. കഴിഞ്ഞ പതിനൊന്ന് മാസങ്ങളിൽ നിന്ന് പല വിധത്തിലും വ്യത്യസ്തമായി വിശ്വാസികൾ ഏറെ പ്രതീക്ഷയോടെ പ്രാർത്ഥനാ നിരതമാക്കിയ മാസം പടിയിറങ്ങി.
ഓരോ വിശ്വാസിയും മനപ്പൂർവ്വം അവന്റെ കണ്ണും കാതും നാവും മനസും എല്ലാ വിധേനയും നിയന്ത്രിച്ച് ഈ പുണ്യ മാസം കൊണ്ട് ഒരുപാട് നന്മകളെ വാരി കൂട്ടാനുണ്ടെന്ന പ്രതീക്ഷയാലെ ത്യാഗസന്നദ്ധമായ
മനസുമായി ചിന്തയെ മറ്റൊരു തരത്തിൽ പരുവപ്പെടുത്തുന്നു. ഇബാദത്തുകൾ കൊണ്ട് ധന്യമായ റമദാനിനെ അത്രയ്ക്ക് ഹൃദ്യമായാണ് വിശ്വാസിക ൾ സ്വീകരിക്കുന്നത്. ആത്മവിശുദ്ധിനേടിയെടുക്കാൻ പുണ്യമായ മാസം മറ്റൊന്നില്ലെന്ന ബോധ്യപ്പെടുത്തലുകളിൽ വിശ്വാസികൾ പ്രപഞ്ചനാഥനിൽ നിമഗ്നരായി. പൂർണ സമർപ്പണം നടത്തിയ ഒരു വിശ്വാസി വ്രതാനുഷ്ഠാനത്തിലൂടെ അങ്ങനെ ആയി കഴിയുക തന്നെ ചെയ്യും തർക്കമില്ല. പാപമോചനത്തിനായും നരക മോചനത്തിനായും വിശന്നൊട്ടിയ വയറുമായി പ്രാർത്ഥനയിൽ മുഴുകിയ വിശ്വാസി റമദാൻ വിട പറയുമ്പോൾ ഇനിയങ്ങോട്ടുള്ള നാളുകൾ നന്മ ചെയ്ത് ജീവിക്കുമെന്നുള്ള പ്രതിജ്ഞ കൂടി പുതുക്കുന്നു. 


ഇസ്‌ലാമിന്റെ മഹത്തായ രണ്ട് ആഘോഷങ്ങളാണ് ഈദുൽ ഫിത്വറും ഈദുൽ അദ്ഹയും. പെരുന്നാളിന്റെ പ്രധാന കർമ്മം പെരുന്നാൾ നമസ്‌കാരമാണ്. പെരുന്നാൾ നമസ്‌കാരത്തോടു കൂടി തുടങ്ങുന്ന, മുത്ത്‌നബി പഠി
പ്പിച്ച ഈ ആഘോഷങ്ങൾ മുസ്ലിംകൾക്ക് ആനന്ദിക്കാനും പരസ്പരം ആശംസകൾ കൈമാറാനും ഉള്ളതാണ്. ഈ ആഘോഷത്തിന്റെയൊക്കെ പൊരുൾ അല്ലാഹുവിനെ പ്രകീർത്തിക്കുകയാണ്. ശവ്വാൽ പിറ കണ്ടത് മുതൽ
രാവിലെ പെരുന്നാൾ നമസ്‌കാരത്തിന്റെ തക്ബീർ ചൊല്ലും വരെ തക്ബീർ ധ്വനി കൊണ്ട് പള്ളികളും അനുവദിച്ച മറ്റിടങ്ങളും തീവ്രമാക്കണം. കുടുംബ സന്ദർശനം പെരുന്നാളിന്റെ മുഖ്യ വിഷയമാണ്. ഹൃദയം തുറന്ന് ചിരിച്ചും പുണർന്നുമുള്ള സ്‌നേഹ പ്രകടനങ്ങൾ ബന്ധങ്ങളെ ഊഷ്മളമാക്കും. പെരുന്നാളിന്റെ സുകൃതത്തിലും പ്രവാചകന്റെ കൽപന ശിരസാ വഹിച്ചായിരിക്കണം, ഓരോ വിശ്വാസിയും പ്രവർത്തിക്കേണ്ടത്. ഫിത്വർ സക്കാത്ത് പെരുന്നാളിന്റെ മറ്റൊരു പ്രധാന കർമ്മമാണ് ആരും പട്ടിണികിടക്കരുതെന്ന നിയ്യത്തോടെ പ്രവാചകൻ കൽപിച്ചരുളിയ പുണ്യകർമം. 

Latest News