ദുബായ്- പെരുന്നാള്‍ അവധിക്കാലത്ത് ദുബായില്‍ ഏഴ് ദിവസം വാഹനങ്ങള്‍ സൗജന്യമായി പാര്‍ക്ക് ചെയ്യാം. ഈ മാസം 30 മുതല്‍ മേയ് 6 വരെ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതല്ലെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) പറഞ്ഞു.
കസ്റ്റമേഴ്‌സ് ഹാപ്പിനസ് സെന്റര്‍, പണമടച്ചുള്ള പാര്‍ക്കിംഗ് സോണുകള്‍, പൊതു ബസുകള്‍, ദുബായ് മെട്രോ, ട്രാം, മറൈന്‍ ട്രാന്‍സിറ്റ് മാര്‍ഗങ്ങള്‍, സേവന ദാതാക്കളുടെ കേന്ദ്രങ്ങള്‍ (സാങ്കേതിക പരിശോധന) എന്നിവയുള്‍പ്പെടെ പെരുന്നാള്‍ അവധിക്കാലത്ത് ആര്‍.ടി.എ തങ്ങളുടെ എല്ലാ പൊതുഗതാഗത സേവനങ്ങളുടെയും പ്രവൃത്തി സമയം പ്രഖ്യാപിച്ചു. ഈ മാസം 30 മുതല്‍ മേയ് 8 വരെ എല്ലാ പൊതുഗതാഗത സേവന കേന്ദ്രങ്ങളും അവധിയായിരിക്കും. 9ന് സേവനം പുനരാരംഭിക്കും. സേവന ദാതാക്കളുടെ കേന്ദ്രങ്ങള്‍ക്ക് (സാങ്കേതിക പരിശോധന) ഏപ്രില്‍ 30 മുതല്‍ മേയ് 7 വരെയായിരിക്കും അവധി.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 9 ദിവസം വരെയും സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് അഞ്ച് ദിവസം വരെയും അവധിയായിരിക്കും.