Sorry, you need to enable JavaScript to visit this website.

ലക്ഷ്യം പിഴച്ചു, ലക്ഷ്യ ആദ്യ റൗണ്ടില്‍ പുറത്ത്

മനില - ഇന്ത്യയുടെ യുവ സെന്‍സേഷന്‍ ലക്ഷ്യ സെന്നും ടോപ് സീഡ് ജപ്പാന്റെ കെന്‍ഡൊ മൊമോതയും ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഒന്നാം റൗണ്ടില്‍ പുറത്ത്. ഇന്ത്യയുടെ ബി.എസ് പ്രണീതും ആദ്യ റൗണ്ട് കടന്നില്ല. വനിതാ വിഭാഗത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ സയ്‌ന നേവാളും മുന്‍ ലോക ചാമ്പ്യന്‍ പി.വി സിന്ധുവും രണ്ടാം റൗണ്ടിലെത്തി. 
നിര്‍ണായക ഗെയിമില്‍ 17-10 ന്റെ ലീഡ് കളഞ്ഞുകുളിച്ചാണ് അഞ്ചാം സീഡ് ലക്ഷ്യ ചൈനയുടെ ലി ഷി ഫെംഗിനോട് 21-12, 10-21, 19-21 ന് തോറ്റത്. ആദ്യ ഗെയിം തോറ്റ ശേഷം ചൈനീസ് താരം തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. മൊമോതയെ ഇന്തോനേഷ്യയുടെ ചികൊ ഓറ ദ്വി വാര്‍ദോയൊ 17-21, 21-17, 21-7 ന് തോല്‍പിച്ചു. 
സയ്‌ന 21-15, 17-21, 21-13 ന് കൊറിയയുടെ സിം യു ജിന്നിനെ തോല്‍പിച്ചു. സിന്ധു 18-21, 27-25, 21-9 ന് തായ്‌വാന്റെ പായ് യു പോയെ തോല്‍പിച്ചു. യുവ താരം ആകര്‍ഷി കശ്യപിനെ ടോപ് സീഡ് ജപ്പാന്റെ അകാനെ യാമാഗുചി അനായാസം കീഴടക്കി (21-15, 21-9). സായ് പ്രണീതിനെ നാലാം സീഡ് ജോനാഥന്‍ ക്രിസ്റ്റി 21-17, 21-13 ന് തകര്‍ത്തു. ഡബ്ള്‍സില്‍ അശ്വിനി ഭട്ട്-ശിഖ ഗൗതം സഖ്യം മലേഷ്യന്‍ ജോഡിയോട് 21-19, 21-12 ന് കീഴടങ്ങി.
 

Latest News