Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇ സ്‌കൂട്ടര്‍ അനുമതി തേടാന്‍ ഓണ്‍ലൈന്‍ സംവിധാനവുമായി ദുബായ്

ദുബായ്- ഇ-സ്‌കൂട്ടറുകള്‍ ഓടിക്കാന്‍ അനുമതി നല്‍കാന്‍ ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചു. നാളെ പ്രാബല്യത്തിലാകും.  

ആര്‍.ടി.എ വെബ്‌സൈറ്റിലാവും ഈ സൗകര്യമൊരുക്കുക. ചില റോഡുകളിലൂടെ ഇ-സ്‌കൂട്ടര്‍ ഓടിക്കാന്‍ അനുമതി വേണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ആര്‍.ടി.എ വെബ്‌സൈറ്റിലൂടെയുള്ള പരിശീലന ക്ലാസ് പാസാകണം. സ്‌കൂട്ടറിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും ഓടിക്കാന്‍ അനുവാദമുള്ള റോഡുകളെക്കുറിച്ചും ക്ലാസുണ്ടാകും.

ട്രാഫിക് സിഗ്‌നലുകളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തും. അനുമതിയില്ലാതെ ഇ-സ്‌കൂട്ടര്‍ ഓടിച്ചാല്‍ 200 ദിര്‍ഹം പിഴയീടാക്കും.  മോട്ടോര്‍സൈക്കിള്‍ ലൈസന്‍സ്, രാജ്യാന്തര ഡ്രൈവിങ് ലൈസന്‍സ് എന്നിവയുള്ളവര്‍ക്ക് പ്രത്യേക അനുമതിയുടെ ആവശ്യമില്ല.

 

Latest News