ദുബായ്- ബീച്ചുകളില്‍ സ്ത്രീകളുടെ ഫോട്ടോ പകര്‍ത്തിയ 289 പേരെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പിടികൂടിയതായി ദുബായ് പോലീസിന്റെ കണക്ക്. അനുവാദമില്ലാതെ സ്ത്രീകളുടെ ഫോട്ടോ എടുത്തതും അടിവസ്ത്രം മാത്രമണിഞ്ഞ് കടലിലിറങ്ങിയതുമടക്കമുള്ള പല കുറ്റങ്ങളിലായി 1,725 പേരെയാണ് പോലീസ് 2017-ല്‍ ദുബായിലെ വിവിധ ബീച്ചുകളില്‍ നിന്നായി പിടികൂടിയത്. ബീച്ച് സന്ദര്‍ശകരെ ശല്യപ്പെടുത്തിയ 743 പേരും അടിവസ്ത്രമിട്ട് നീന്തിയ 256 പേരും ഇതിലുള്‍പ്പെടും. പൊതു ബീച്ചുകളായ ജുമൈറഒ ാപണ്‍ ബീച്ച്, ഉമ്മു സുഖൈം ബീച്ച്്, ജെബിആര്‍, അല്‍ മംസര്‍ ബീച്ച് പാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. യുഎഇ ബീച്ചുകളില്‍ സ്ത്രീകളുടെ അനുവാദമില്ലാതെ അവരുടെ ഫോട്ടോ എടുക്കല്‍ നിയമവിരുദ്ധമാണ്.
കഴിഞ്ഞ വര്‍ഷം ബിച്ചുകളിലുണ്ടായ അപകടങ്ങളില്‍ 14 പേര്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും പോര്‍ട്സ് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്‍ ഖാദര്‍ അല്‍ ബന്നാനി അറിയിച്ചു. മരണങ്ങളും വെള്ളത്തില്‍ മുങ്ങുന്ന അപകടങ്ങളും പകുതി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.