Sorry, you need to enable JavaScript to visit this website.

ഷാര്‍ജയില്‍ പെരുന്നാള്‍ അവധി ഒമ്പതു ദിവസം, മറ്റ് എമിറേറ്റുകളില്‍ അഞ്ച്

ഷാര്‍ജ- ഷാര്‍ജയില്‍ ഇത്തവണ പെരുന്നാള്‍ (ഈദ് അല്‍ ഫിത്ര്‍) അവധി 9 ദിവസം. ഈ മാസം 30 മുതല്‍ മേയ് അഞ്ചു വരെയാണ് അവധി. മറ്റ് എമിറേറ്റുകളില്‍ 5 ദിവസമാണു പെരുന്നാള്‍ അവധി.
പെരുന്നാള്‍ അവധി 1443 സംബന്ധിച്ച 2022 ലെ സര്‍ക്കുലര്‍ നമ്പര്‍ (4) ന്റെ അനുബന്ധമായാണു തീരുമാനമെന്നു ഡയറക്ടറേറ്റ് വിശദീകരിച്ചു.  നേരത്തെ, യു.എ.ഇ മന്ത്രിസഭ രാജ്യത്തെ എല്ലാ ഫെഡറല്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും ഈ മാസം 30 മുതല്‍ മേയ് ആറു വരെ  ഒരാഴ്ചത്തെ അവധിക്ക് അംഗീകാരം നല്‍കിയിരുന്നു.

ഫെഡറല്‍ ജീവനക്കാര്‍ മേയ് 9ന് ഡ്യൂട്ടി പുനരാരംഭിക്കും. റമദാന്‍  29 മുതല്‍ 1443 ശവ്വാല്‍ 3 വരെയുള്ള കാലയളവ് എല്ലാ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും ശമ്പളത്തോടു കൂടിയ പെരുന്നാള്‍ അവധിയായിരിക്കുമെന്നു മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

 

Latest News