ജീവിതത്തിൽ നമ്മുടെ സന്തോഷകരമായ, ക്രിയാത്മകമായ പ്രവർത്തനത്തെ ഇല്ലാതാക്കുന്ന ഒന്നാണ് മനസ്സിന്റെ സംഘർഷം അഥവാ ടെൻഷൻ. അഞ്ചുപേരിൽ മൂന്ന് പേർക്കും ഇത്തരം സ്ട്രെസ് ഉള്ളതായി പഠനങ്ങൾ
കാണിക്കുന്നു. ഇത് നമ്മുടെ ശരീരത്തിന്റെയു മനസ്സിന്റെയും ഉന്മേഷം ഇല്ലാതാക്കുന്നു. അകാരണ ഭയം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വേദനയും ക്ഷീണവും ഒക്കെ ഉണ്ടാക്കുന്നു.
എന്നാൽ ഇതിനെ വേണ്ട രീതിയിൽ നിയന്ത്രിച്ചു പഠിച്ചാൽ കാര്യങ്ങൾ ഈസി ആയിട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാനും അതേ സമയം യാതൊരു നിയന്ത്രണം ഇല്ലാതെ തുടർച്ചയായി അനുഭവിക്കുമ്പോൾ അവർക്ക് നിരാശ അനുഭവപ്പെടുകയും സ്വയം ശപിച്ചു മുന്നോട്ട് പോകുന്നു.
എല്ലാം കഴിവും ഉള്ള വ്യക്തികൾ സ്ട്രെസ്സിൽ അകപ്പെട്ടു ജീവിതം പാടെ പരാജയപ്പെടുമ്പോൾ ഒരു കഴിവും ഇല്ലാത്ത വ്യക്തികൾ സ്ട്രെസ്സിനെ നിയന്ത്രിച്ചു ക്രിയാത്മകമായി ചിന്തിച്ചു ഉയർച്ചയിലേക്ക് പോകുമ്പോൾ നാം മനസ്സിലാക്കേണ്ടത് സ്ട്രെസ്സിനെ എങ്ങനെ ക്രിയാത്മകമായി സ്വയം കൈകാര്യം ചെയ്യാം എന്നതാണ്.
താഴെ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ നിത്യജീവിതത്തിൽ പ്രയോഗിക്കുമ്പോൾ സ്ട്രെസ്സിനെ ക്രിയാത്മകമായ രീതിയിൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്നതാണ്.
1. ഹെൽത്തി ആയിട്ടുള്ള ഫൈബർ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക.
2. ദിവസവും ധാരാളം വെള്ളം കുടിക്കുക
3. ദിവസവും വ്യായാമം അര മണിക്കൂർ ചെയ്യുക
4. മനസ്സിനെ റിലാക്സ് ചെയ്യാൻ വിടുക.
5. ഏതെങ്കിലും മെഡിറ്റേഷൻ പ്രാക്ടീസ് ചെയ്യുക
6. നാം നമുക്ക് പോസിറ്റിവ് ആയിട്ടുള്ള നിർദേശങ്ങൾ നൽകുക.
7. പ്രശ്നങ്ങൾ എത്ര വലുതാണെങ്കിലും അതിനെ ലഘൂകരിച്ചു മനസ്സിൽ കാണുക.
8. നിങ്ങൾ നിങ്ങളോട് സ്വയം സംസാരിക്കുന്ന രീതി പോസിറ്റിവ് ആണോ എന്ന് നിരീക്ഷിക്കുക.
9. മറ്റുള്ളവരുടെ നെഗറ്റീവ് അഭിപ്രായത്തെ വ്യക്തിപരമായി എടുക്കാതിരിക്കുക.
10. നിങ്ങളുടെ നല്ല പ്രവൃത്തിയെ അഭിനന്ദിക്കുക.
മുകളിൽ പറഞ്ഞ കാര്യങ്ങൾ ജീവിതത്തിന്റെ അവിഭാജ്യ ഭാഗമാക്കാൻ ദൃഢനിശ്ചയം ചെയ്യുക. കുറച്ചു ദിവസം കൊണ്ട് തന്നെ ജീവിതം മാറി സ്ട്രെസ്സിനെ ലഘുകരിച്ചു ആത്മവിശ്വാസം ഉള്ളവരായി നിങ്ങൾക്ക് മാറാൻ കഴിയും.






