ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയിലെത്തി

ന്യൂദല്‍ഹി- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യമായി ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് അദ്ദേഹം ഇന്ത്യയില്‍ നടത്തുന്നത്. ഗുജറാത്ത് സന്ദര്‍ശിക്കുന്ന ബോറിസ് ജോണ്‍സണ്‍ ഗൗതം അദാനി ഉള്‍പ്പെടെയുള്ള വ്യവസായികളുമായി കൂടിക്കാഴ്ച നടത്തും. 

അഹമ്മദാബാദ് വിമാനത്താവളത്തില്‍  സ്വീകരമം നല്കി. സബര്‍മതി ആശ്രമം സന്ദര്‍ശിച്ചു.

വെള്ളിയാഴ്ച ദല്‍ഹിയിലെത്തുന്ന ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തും. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം നിരവധി കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചേക്കും.

ബ്രിട്ടണിലെ എഡിന്‍ബര്‍ഗ് സര്‍വകലാശാലയുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ഗുജറാത്ത് ബയോടെക്നോളജ് സര്‍വകലാശാലയും വൈകിട്ട് അക്ഷര്‍ധാം ക്ഷേത്രവും ബ്രിട്ടീഷ് പ്രധാനമന്ത്രി സന്ദര്‍ശിക്കും. 

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നും ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തി കൂടിയാണെന്നും കഴിഞ്ഞ ദിവസം ജോണ്‍സണ്‍ ബ്രിട്ടനില്‍ പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തില്‍ ബ്രിട്ടണ്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായി ബന്ധം സ്ഥാപിക്കുന്നത് ഏറെ നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News