ഇന്ത്യന്‍ ദമ്പതികളെ കൊലപ്പെടുത്തിയ പൗക് പൗരന് ദുബായില്‍ വധശിക്ഷ

ദുബായ്- ഇന്ത്യന്‍ ദമ്പതികളെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ദുബായ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. ഗുജറാത്ത് സ്വദേശികളായ  ഹിരണ്‍ ആധിയ (48), ഭാര്യ വിധി ആധിയ (40) എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയ നിര്‍മാണ തൊഴിലാളിയായ 26 വയസ്സുള്ള പാക്കിസ്ഥാന്‍ സ്വദേശിക്കാണ് വധശിക്ഷ ലഭിച്ചത്. 2020 ജൂണ്‍ 17 ന് രാത്രി അറേബ്യന്‍ റാന്‍ചസ് മിറാഡോര്‍ കമ്യൂണിറ്റിയിലെ ദമ്പതികളുടെ വില്ലയിലായിരുന്നു കൊലപാതകം. വില്ലക്ക് പുറത്ത് ആറു മണിക്കൂര്‍ ഒളിച്ചു നിന്നശേഷമായിരുന്നു പ്രതി വീടിന്റെ നടുമുറ്റത്തെ വാതിലിലൂടെ അകത്തേക്ക് നുഴഞ്ഞുകയറി കൃത്യം നിര്‍വഹിച്ചത്.  സ്വര്‍ണവും പണവും മോഷ്ടിക്കുകയായിരുന്നു ലക്ഷ്യം.

 

Latest News