അറസ്റ്റിലായ അമ്മക്ക് പിഞ്ചുകുഞ്ഞിനെ കാണണം, അടുത്തെത്തിച്ച് പോലീസ്

ദുബായ്- ശണ്ഠ കൂടിയതിന് പോലീസ് അറസ്റ്റ് ചെയ്ത സ്ത്രീയുടെ  അടുത്ത് അവരുടെ കൈക്കുഞ്ഞിനെ എത്തിച്ച് ദുബായ് പോലീസ്. മൂന്നു മാസം പ്രായമുള്ള ആണ്‍കുട്ടിയെയാണ് അമ്മയുടെ അഭ്യര്‍ഥന മാനിച്ച്  ദുബായ് പോലീസ് അടുത്തെത്തിച്ചത്. മറ്റൊരു സ്ത്രീയുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് ആഫ്രിക്കന്‍ വംശജയായ യുവതിയെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് മൂന്നു മാസം പ്രായമുള്ള കുഞ്ഞുണ്ടെന്നും കുട്ടിയെ നോക്കാന്‍ ബന്ധുക്കള്‍ ഇല്ലെന്നും ഇവര്‍ വനിത പോലീസിനെ അറിയിക്കുകയായിരുന്നു. ഇതറിഞ്ഞ പോലീസ് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഇവരുടെ വ്യക്തി വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തി കുഞ്ഞിനെ വനിതാ ജയിലില്‍ എത്തിക്കുകയായിരുന്നു.

 

Latest News