ചിത്ര സംയോജകന്‍  ടി.ആര്‍. ശേഖര്‍ അന്തരിച്ചു

മണിച്ചിത്രത്താഴ്, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ തുടങ്ങിയ ചിത്രങ്ങളുടെ ചിത്രസംയോജകനായിരുന്ന ടി.ആര്‍. ശേഖര്‍ (81) അന്തരിച്ചു. കുടുംബസമേതം തിരുച്ചിറപ്പള്ളയിലായിരുന്നു താമസം.
മലയാളത്തില്‍ ഫാസില്‍ സിനിമകളുടെ സ്ഥിരം ചിത്രസംയോജകനായിരുന്ന അദ്ദേഹം ഗോഡ്ഫാദര്‍, റാം ജി റാവ് സ്പീക്കിംഗ്, ക്രോണിക് ബാച്ചിലര്‍ തുടങ്ങിയ സിദ്ദീക്ക് ലാല്‍ സിനിമകളുടെയും എഡിറ്ററായിരുന്നു. ആദ്യ സിനിമാസ്‌കോപ്പ് ചിത്രം തച്ചോളി അമ്പു, ആദ്യ 70എംഎം ചിത്രം പടയോട്ടം എന്നിവയുടെയും ചിത്രസംയോജകനായിരുന്ന ശേഖര്‍ 50 വര്‍ഷത്തിനിടെ ഇരുന്നൂറോളം സിനിമകളില്‍ പ്രവര്‍ത്തിച്ചു. 2004 ല്‍  ഫാസില്‍ സംവിധാനം ചെയ്ത വിസ്മയത്തുമ്പത്ത് ആണ് അവസാനം ജോലി ചെയ്ത മലയാള ചിത്രം.

Latest News