കുവൈത്ത് സിറ്റി - കുവൈത്തിലെ സ്വബാഹ് അല്‍സാലിം ഏരിയയില്‍ മെയിന്‍ റോഡില്‍ ഒരുകൂട്ടം യുവാക്കള്‍ ചേരിതിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. യുവാക്കള്‍ പരസ്പരം അടിക്കുകയും തൊഴിക്കുകയും ചെയ്തു. കൂട്ടത്തില്‍ ചിലരുടെ കൈകളില്‍ കത്തികളുമുണ്ടായിരുന്നു. സംഘര്‍ഷത്തിനിടെ യുവാക്കളില്‍ ഒരാള്‍ ആകാശത്തേക്ക് നിറയൊഴിച്ചു.
സംഘട്ടനത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികള്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. സംഭവത്തില്‍ സുരക്ഷാ വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.