മുഗ്ധം, മസൃണം, മുസ്‌രിസ്

കൊടുങ്ങല്ലൂർ - ഇന്ത്യയുടെ പ്രാക്തന ചരിത്രത്തിന് അറബിക്കടലിന്റെ അഴിമുഖം ശയ്യാതൽപമൊരുക്കിയ സ്‌നേഹനഗരം. മതങ്ങളുടെ സമന്വയത്തിന് സംഗമവേദിയായ മുസ്‌രിസ് തുറമുഖം. നവോത്ഥാനത്തിന്റെ കർമഭൂമിയായ കൊടുങ്ങല്ലൂരിന്റെ ഓർമകളിലേക്ക് പ്രവാസികളെ തൊട്ടുണർത്തിയ സാംസ്‌കാരിക സംഗമത്തെക്കുറിച്ച്...

ഇന്ത്യൻ പൈതൃകങ്ങളുടെ സമന്വയഭൂമികയായ കൊടുങ്ങല്ലൂരിലേയും സമീപ പ്രദേശങ്ങളിലേയും ജിദ്ദ  പ്രവാസികളുടെ കൂട്ടായ്മയായ മുസ്രിസ് പ്രവാസി ഫോറം, കർമനിരതമായ പതിറ്റാണ്ടിന്റെ ചൈതന്യവുമായി റമാദ കോണ്ടിനെന്റൽ ഹോട്ടലിൽ "മുസ്‌രിസ് തീരങ്ങളിലൂടെ ഒരു യാത്ര'  എന്ന പേരിൽ ദശവത്സരം ആഘോഷിച്ചു. പ്രസിഡന്റ് താഹ മരക്കാറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അൽ അബീർ ഗ്രൂപ്പ് സാരഥി ഡോ. അഹമ്മദ് ആലുങ്കൽ മുസ്‌രിസ് കുടുംബത്തിലെ  ഏറ്റവും ജൂനിയർ അംഗമായ ഐസൽ മറിയത്തിന് ആശംസയറിയിക്കുകയും കേക്ക് മുറിക്കുകയും ചെയ്ത് കൊണ്ട് ഉദ്ഘാടനം ചെയ്തു. അബീറിലെ ഡോ. അസ്‌ലം, ഡോ. സിയാവുദ്ദീൻ എന്നിവർ മുസ്‌രിസിലെ അംഗങ്ങളാണെന്നത് അഭിമാനകരമാണെന്ന് ഡോ. അഹമ്മദ് ആലുങ്ങൽ അഭിപ്രായപ്പെട്ടു.


ചടങ്ങിൽ യു.എ.ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന 'ആസാ ഗ്രൂപ്പ് ഓഫ് കമ്പനീസി'ന്റെ ചെയർമാനും മാനേജിങ് ഡയരക്ടരും ജീവകാരുണ്യ പ്രവർത്തകനുമായ സി.പി മുഹമ്മദ്  സാലിഹ് മുഖ്യാതിഥിയായിരുന്നു.
മുസ്‌രിസിന്റെ പ്രഥമ  പ്രസിഡന്റും രക്ഷാധികാരിയുമായ സഗീർ പുത്തൻ കാട്ടിലിനെ സി.പി. മുഹമ്മദ്  സാലിഹ് മെമന്റോ നൽകി ആദരിച്ചു. ഡോ. അഹമ്മദ് ആലുങ്ങലും മുസാഫിറും ചേർന്ന് സഗീറിനെ പൊന്നാട അണിയിച്ചു. 


ശിഹാബ് അയ്യാരിൽ, രാജു ഷംസുദ്ദീൻ എന്നിവർ ചേർന്ന്  തയ്യാറാക്കിയ സ്ലൈഡ് ഷോയിൽ മുസ്‌രിസിന്റെ ആരംഭം മുതൽ പിന്നിട്ട നാൾ വഴികളെക്കുറിച്ച് വിശദീകരിച്ചു. കഴിഞ്ഞ പത്തു വർഷത്തെ പ്രവർത്തന കാലയളവിൽ ഇവിടെയും നാട്ടിലും ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ചവെക്കാൻ സംഘടനക്ക് കഴിഞ്ഞതും അംഗങ്ങളുടെ കലാപരവും കായികവുമായ കഴിവുകൾ വളർത്തുന്നതോടൊപ്പം വ്യക്തിത്വ വികസനത്തിനും പ്രാധാന്യം  നൽകിക്കൊണ്ടുള്ള പരിപാടികൾ  സംഘടന നടപ്പാക്കി വരുന്നതും  ബിസിനസ് സംരംഭങ്ങളിലും പുനരധിവാസ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ കാൽവെപ്പുകൾ നടത്താൻ സംഘടനക്ക് കഴിഞ്ഞതും സ്ലൈഡ് ഷോ യിൽ വിശദീകരിച്ചു. 


മതിലകം സ്വദേശി ജബ്ബാറിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയമായിരുന്നു മുസ്‌രിസ് പിറവിക്കു കാരണമായതെന്നും സംഘാടകർ അനുസ്മരിച്ചു. അൽ അബീർ  ഗ്രൂപ്പ് മാർക്കറ്റിംഗ് ഡയറക്ടർ ഇമ്രാൻ  അൽ അബീറിന്റെ  ഇൻഷുറൻസ് പദ്ധതി പരിചയപ്പെടുത്തി. ഡോ. ഇസ്മയിൽ മരുതേരി വളരെ ചുരുങ്ങിയ വാക്കുകളിൽ മുസ്‌രിസിനെ കുറിച്ചും  ജീവകാരുണ്യ പ്രവർത്തനത്തെകുറിച്ചും ദീനാനുകമ്പയെകുറിച്ചും സംസാരിച്ചു.   
പി.എം. മായിൻകുട്ടി, കെ.ടി.എ മുനീർ, കെ. അബ്ദുൽ മജീദ് നഹ, അഹമദ് പാളയാട്ട്, നാസർ എടവനക്കാട്, സലാഹ് കാരാടൻ, പി.വി അഷ്റഫ്, സലിം മുല്ലവീട്ടിൽ, ജലീൽ കണ്ണമംഗലം എന്നിവർ ആശംസകളർപ്പിച്ചു. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനും സീതി സാഹിബിനും ജൻമം നൽകിയ കൊടുങ്ങല്ലൂരിലെയും സമീപ പ്രദേശങ്ങളിലെയും വത്യസ്ത കാലഘട്ടത്തിൽ, വിവിധ മേഖലകളിൽ പ്രസിദ്ധരായ നിരവധി പേരുടെ  ജീവചരിത്രങ്ങളും മറ്റും ഉൾക്കൊള്ളിച്ചുകൊണ്ട് 'മുസ്രിസ് തീരങ്ങളിലൂടെ ഒരു യാത്ര' എന്ന ഡോക്യൂമെന്ററിയും പ്രദർശിപ്പിച്ചു. സെക്രട്ടറി യൂനസ് കാട്ടൂർ സ്വാഗതവും അസീസ് അറക്കൽ  നന്ദിയും പറഞ്ഞു. 
സമാധാനത്തിനായി നിലകൊള്ളുന്നു എന്ന സന്ദേശം നൽകികൊണ്ട് സംഘടിപ്പിച്ച കലാസായാഹ്നത്തിന് തുഷാര ശിഹാബ് നേതൃത്വം നൽകി.
ബിന്ദു ടീച്ചറുടെ ആശയമായിരുന്നു പത്താം വാർഷികത്തിനായുള്ള പത്ത് എന്ന അക്കം സൂചികയായി അരങ്ങേറിയ പരിപാടി. 


 പങ്കെടുത്തവർ: റെയ്ഹാൻ ഉദയൻ, മുഹമ്മദ് റയാൻ, അബ്ദുല്ല നബീൽ, നോവാ നവാസ്, ഇസ്രാ അസ്‌ലം, ഇൻഷാ സുബിൽ, ഇസ്മാ സുബിൽ, മർയം അബ്ദുൽ അസീസ്, ഹൈഫാ ഫാത്തിമ, മെൻഹാ മെഹർ, അഹ്‌ലാം അൻവർലാൽ, മുഹമ്മദ് സാജിദ്, മാജിദാ ഫാത്തിമ, ഐറാ മർയം ശാരിഖ്, മിൻഹാ സാബു, നാദിർ യൂനുസ്, ഇർഫാൻ മുഹമ്മദ്, അമൽ സഹ്‌വ. ഇത് ചിട്ടപ്പെടുത്തിയത് ഷിഫയും റാണിയാ സക്കീർ എന്ന ചിഞ്ചുവും. കുട്ടികൾക്കൊപ്പം സദസിലിരുന്നു ഉമ്മമാരും ഇവർക്കൊപ്പം താളം പിടിക്കുന്നുണ്ടായിരുന്നു.
ജൂനിയർ കുട്ടികളുടെ ഗ്രൂപ്പ് സോങ്ങ് റെയ്ഹാൻ ഉദയൻ, അഹ്‌ലാം അൻവർലാൽ, ഇസ്‌റാ അസ്ലം എന്നിവർ ലതാ മങ്കേഷ്‌കർക്ക്  ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള ഗാനാഞ്ജലി നടത്തി. ഇഷാൻ ശിഹാബ് അയ്യാറിൽ, 
അഷിതാ ഷിബു, യാസീൻ ഹാഷിം, അമൽ സഹ്‌വ, ശയാൻ റിയാസ്, താനിയാ ഹുസ്‌നി എന്നിവർ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ് ചടുലവേഗം കൊണ്ട് വേറിട്ടുനിന്നു. ഇൻഷാ സുബിൽ, മാജിദാ ഫാത്തിമ, മിൻഹാ സാബു, മെൻഹാ മെഹർ, ജസീനാ സാബു, ഷിഫാ സുബിൽ എന്നിവരുടെ ഡാണ്ടിയാ നൃത്തവും സംഗീതവും ആകർഷകമായി. വിജീഷ ഹരീഷ് അവതരിപ്പിച്ച മോഹിനിയാട്ടവും വേറിട്ട അനുഭവമായി. ക്ലാസിക്കൽ നൃത്തത്തിൽ പരിശീലനം നേടിയ തഴക്കം വന്ന നർത്തകിയാണ് വിജീഷ. 


ബിന്ദു ഉദയൻ, ഉദയൻ കെ.വി, അഹമ്മദ് യൂനുസ്, സഗീർ സലാം ഇമാദ്, ഷൈബാനത്ത്, ഷജീറാ ജലീൽ, ഷഹാനാ രാജു, അൻവർ ലാൽ, അജ്‌നാ അൻവർലാൽ, മുഹമ്മദ് സാലി, ജുവൈരിയാ മുഹമ്മദ് സാലി, റൈഹാനത്ത് സഹീർ, ഹനീഫ ചേലിങ്ങാട് എന്നിവർ സംഘഗാനം ആലപിച്ചു. 
നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തെ ഉൾക്കൊണ്ട് കൊണ്ട് മുതിർന്ന പെൺകുട്ടികൾ അവതരിപ്പിച്ച നൃത്തം ഇന്ത്യയുടെ നാലു കോണുകൾക്കും (കശ്മീർ സെ കന്യാകുമാരി തക്ക് ,  പഞ്ചാബ് സെ ബംഗാൾ തക്ക്)  പ്രാധാന്യം നൽകികൊണ്ട് അവതരിപ്പിച്ചു.  നാലു ദിക്കുകളെ പ്രതിനിധികരിച്ചു അവർ അണിനിരന്നപ്പോൾ അതാത് സംസ്ഥാനങ്ങളിലെ വസ്ത്രധാരണം, അണിയുന്ന ആഭരണങ്ങൾ ചുവടുവെപ്പിന്റെ ശൈലി എല്ലാംകൂടി ചേർന്നപ്പോൾ മികവേറി. ഡോ. ഫർഹീൻ താഹയാണ് കൊറിയോഗ്രഫി നിർവഹിച്ചത്. 
ജിദ്ദയിലെ പ്രസിദ്ധ ഗായകൻ മിർസ ഷെരിഫ്, വിജീഷ ഹാരിഷ്, ഇഷാൻ ശിഹാബ് അയ്യരിൽ, സഗീർ പുതിയകാവ്, സഗീർ മാടവന എന്നിവർ ഗാനങ്ങൾ  ആലപിച്ചു.
അറബിക് കാലിഗ്രഫി,  വനിതാ അംഗങ്ങളും കുട്ടികളും ചേർന്നൊരുക്കിയ പെയിന്റിംഗ് എക്‌സിബിഷൻ എന്നിവയും നന്നായി.  സലാം എമ്മാട്, സഫറുള്ള, സാലിഹ് അറക്കൽ, കമാൽ മതിലകം, സഗീർ പുതിയകാവ് സക്കീർ ഹുസൈൻ കറുകപ്പാടത്ത്, ജലീൽ അത്താണി, ഷാജഹാൻ അറക്കൽ, അബ്ദുൽ ജലീൽ ജോഷി, ഫാത്തിമാ താഹ, തുഷാര ശിഹാബ്, റാണിയാ സക്കീർ, അനിതാ താഹിർ,  അജ്‌നാ അൻവർലാൽ, ഷൈബാനത്ത്, മുംതാസ്, ഷഹാനാ രാജു, ജസീനാ സാബു തുടങ്ങിയവർ നേതൃത്വം നൽകി. ശബ്ദവും വെളിച്ചവും നൽകിയത് ഇസ്മായിൽ.

Latest News