ആഘോഷ രാവില്‍ ദുബായ് എക്‌സ്‌പോക്ക് സമാപ്തി

ദുബായ്- ലോകം കണ്‍തുറന്ന് കാത്തിരുന്ന ആഘോഷരാവില്‍ ദുബായ എക്‌സ്‌പോ 2020 ന് കൊടിയിറങ്ങി. രാത്രി 7.55നും 11.55നും പുലര്‍ച്ചെ 3നും കരിമരുന്നു പ്രയോഗവും ലേസര്‍ ഷോയും ഉണ്ടായിരുന്നു.  വൈകിട്ടായതോടെ തിരക്ക് നിയന്ത്രണാതീതമായി. മെട്രോയുടെ ഇടവേള കുറച്ചിട്ടും ബസുകളുടെ എണ്ണം കൂട്ടിയിട്ടും വന്‍ തിരക്കനുഭവപ്പെട്ടു. വൈകിട്ട് ഓഫിസുകളില്‍ നിന്നു പലരും എക്‌സ്‌പോ വേദിയിലേക്കു പുറപ്പെട്ടു.
ആദ്യമെത്തിയവര്‍ക്കു മാത്രമാണ് മുഖ്യവേദിയായ അല്‍ വാസല്‍ പ്ലാസയിലും മറ്റു വേദികളിലും പ്രവേശനം ലഭിച്ചത്. സന്ദര്‍ശകരുടെ സൗകര്യാര്‍ഥം എല്ലായിടങ്ങളിലും കൂറ്റന്‍ എല്‍.ഇ.ഡി സ്‌ക്രീനുകള്‍ ഉണ്ടായിരുന്നു. 56 രാജ്യങ്ങളില്‍ നിന്നുള്ള 400ല്‍ ഏറെ പ്രൊഫഷനല്‍ കലാകാരന്മാര്‍ പങ്കെടുത്ത കലാനിശയോടെയാണ് എക്‌സ്‌പോ സമാപിച്ചത്.

 

Latest News