ഓണ്‍ലൈന്‍ വഴി ഹുറൂബ് നീക്കല്‍, സൗദി മന്ത്രാലയത്തിന്റെ മറുപടി

റിയാദ്-  ഇരുപത് ദിവസത്തിനു ശേഷം ഓണ്‍ലൈന്‍ സേവനം വഴി ഹുറൂബ് നീക്കം ചെയ്യാന്‍ സാധിക്കില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളി ഒളിച്ചോടിയതായി പരാതി നല്‍കി (ഹുറൂബാക്കല്‍) 20 ദിവസത്തിനകം ഓണ്‍ലൈന്‍ സേവനം വഴി തൊഴിലുടമക്ക് ഹുറൂബ് നീക്കം ചെയ്യാന്‍ സാധിക്കും. എന്നാല്‍ 20 ദിവസം പിന്നിട്ട ശേഷം ഓണ്‍ലൈന്‍ വഴി ഹുറൂബ് നീക്കം ചെയ്യാന്‍ സാധിക്കില്ല. ഇതിന് ലേബര്‍ ഓഫീസിനെ നേരിട്ട് സമീപിക്കണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.

തൊഴിലാളിയെ ഹുറൂബാക്കി രണ്ടു വര്‍ഷത്തിനു ശേഷം സ്‌പോണ്‍സര്‍ക്ക് ഹുറൂബ് നീക്കം ചെയ്യാന്‍ സാധിക്കുമോയെന്ന് ആരാഞ്ഞ് ഉപയോക്താക്കളില്‍ ഒരാള്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

 

Latest News