Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആര്‍.ആര്‍.ആര്‍ 500 കോടി ക്ലബ്ബില്‍; കേരളത്തിലും വന്‍ കളക്ഷന്‍

അഞ്ഞൂറ് കോടി ക്ലബ്ബില്‍ ഇടം നേടി രാജമൗലിയുടെ ആര്‍.ആര്‍.ആര്‍. റിലീസിന്റെ മൂന്നാം ദിവസത്തെ കണക്കാണിത്. ലോകവ്യാപകമായാണ് ആര്‍.ആര്‍.ആര്‍. റിലീസ് ചെയ്തത്. കേരളത്തില്‍നിന്ന് പത്തുകോടി ഗ്രോസ് കളക്ഷന്‍ പിന്നിട്ട് ഗംഭീര റിപ്പോര്‍ട്ടുമായി കുതിക്കുകയാണ് ആര്‍ ആര്‍ ആര്‍. ജൂനിയര്‍ എന്‍ ടി ആര്‍, റാം ചരണ്‍ എന്നിവരെ മുഖ്യ കഥാപാത്രങ്ങളായി ഒരുക്കിയ ബ്ലോക്ക് ബസ്റ്റര്‍ ചലച്ചിത്രം ബോക്‌സ് ഓഫീസില്‍ ഇനിയും റെക്കോഡുകള്‍ തിരുത്തുമെന്നാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.

വ്യത്യസ്തമായ തിയേറ്റര്‍ അനുഭവം തന്നെയാണ് ആര്‍.ആര്‍.ആര്‍. ഒരുക്കുന്നത്. ത്രീ ഡി ഷോകളില്‍ ഇതുവരെ കാണാത്ത കാഴ്ചാനുഭവം പ്രേക്ഷകന് നല്‍കുന്ന വിധത്തിലാണ് സംവിധായകന്‍ രാജമൗലി ആര്‍.ആര്‍.ആര്‍. തയാറാക്കിയിരിക്കുന്നത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള പ്രേക്ഷകര്‍ക്ക് ഓരോ രംഗങ്ങളിലും മാസ്മരികാനുഭവം പകരുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കേരളത്തിലും ഗംഭീര പ്രതികരണവും തിയേറ്റര്‍ നിറഞ്ഞു കവിയുന്ന സ്വീകാര്യതയുമാണ് ചിത്രത്തിന് ലഭിക്കുന്നത്.

സിനിമാരംഗത്തുനിന്നു നിരവധിപേര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി. 'മഹാരാജ'മൗലിയെന്നായിരുന്നു ശങ്കറിന്റെ അഭിനന്ദനം. കേരളത്തിലെ താരങ്ങളില്‍ നിന്നും ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തിനും രാജമൗലിക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് അഭിപ്രായം രേഖപ്പെടുത്തിയത്.

 

Latest News