Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആഘോഷം ഡ്രസ്സിംഗ് റൂമിലും, ശാഖിബിന് പിഴ

ബംഗ്ലാദേശ് കളിക്കാരുടെ കോബ്രാ നൃത്തം.

കൊളംബൊ - ത്രിരാഷ്ട്ര ട്വന്റി20 ടൂർണമെന്റിലെ ശ്രീലങ്ക-ബംഗ്ലാദേശ് മത്സരത്തിനിടെയുണ്ടായ കശപിശ ഡ്രസ്സിംഗ് റൂമിലേക്കും നീണ്ടു. ബംഗ്ലാദേശ് കളിക്കാർ ഡ്രസ്സിംഗ് റൂമിന്റെ കണ്ണാടി വാതിൽ തകർത്തു. സംഭവം കണ്ട പവിലിയനിലെ കാറ്ററിംഗ് ജീവനക്കാർ ആരാണ് ഉത്തരവാദിയെന്ന് മാച്ച് റഫറിയെ അറിയിച്ചിട്ടുണ്ട്. ബംഗ്ലാദേശിന്റെ സ്ഥിരം നായകൻ ശാഖിബുൽ ഹസനും റിസർവ് താരം നൂറുൽ ഹസനും മത്സര ഫീസിന്റെ 25 ശതമാനം പിഴയിട്ടു. ഇരു കളിക്കാർക്കും അച്ചടക്കലംഘനത്തിന് ഒരു മൈനസ് പോയന്റും കിട്ടി. 
നിർണായക മത്സരത്തിന്റെ അവസാന ഓവറിലാണ് അമ്പയറിംഗ് തീരുമാനത്തിന്റെ പേരിൽ കശപിശയാരംഭിച്ചത്. അവസാന ഓവറിൽ 12 റൺസ് വേണമെന്നിരിക്കെ ബംഗ്ലാദേശ് ബാറ്റ്‌സ്മാൻ മുസ്തഫിസുറഹ്മാനെതിരെ ഇസിറു ഉദാന എറിഞ്ഞ ആദ്യ രണ്ട് പന്തുകൾ നോബോളാണെന്നാണ് ബംഗ്ലാദേശ് കളിക്കാരുടെ വാദം. രണ്ടാമത്തെ പന്തിൽ ഓടിയ മുസ്തഫിസ് റണ്ണൗട്ടുമായി. ഇതിനിടയിൽ ബാറ്റ്‌സ്മാന്മാർക്ക് സന്ദേശവുമായി ഗ്രൗണ്ടിലിറങ്ങിയ നൂറുൽ ഹസൻ ശ്രീലങ്കൻ നായകൻ തിസര പെരേരയുമായി ഇടയുകയും ഹസനെ തിസര തള്ളുകയും ചെയ്തു. പവിലിയനിൽ നിന്ന് ഇറങ്ങി ബൗണ്ടറി വരക്കു പുറത്തെത്തിയ ശാഖിബ് ക്രീസിലുള്ള മഹ്മൂദുല്ലയെയും റൂബുൽ ഹസനെയും മടക്കി വിളിച്ചു. ഇരുവരും ബൗണ്ടറി കടന്ന് പുറത്തു വന്നിരുന്നെങ്കിൽ ബംഗ്ലാദേശ് അയോഗ്യരാക്കപ്പെട്ടേനേ. 
 

ഡ്രസ്സിംഗ് റൂമിലെ കണ്ണാടി വാതിൽ തകർന്ന നിലയിൽ. 

ടീം മാനേജർ ഖാലിദ് മഹ്മൂദാണ് ബാറ്റ്‌സ്മാന്മാരെ തിരിച്ചയച്ചത്. തിരിച്ചുവന്ന മഹ്മൂദുല്ല ആദ്യ പന്ത് ബൗണ്ടറി കടത്തി. രണ്ടാമത്തേതിൽ രണ്ട് റൺസടിക്കുകയും മൂന്നാമത്തേത് സിക്‌സറിനുയർത്തി വിജയം പിടിക്കുകയും ചെയ്തു. കളിക്കു ശേഷവും ഇരു ടീമിലെയും കളിക്കാർ തമ്മിലുള്ള വാക്കേറ്റം നിലച്ചില്ല. ബംഗ്ലാദേശ് കളിക്കാരുടെ കോബ്രാ ഡാൻസ് ശ്രീലങ്കൻ കളിക്കാരെ പ്രകോപിപ്പിച്ചു. ഏത് തലത്തിലുള്ള ക്രിക്കറ്റിലും ഇത്തരം പെരുമാറ്റം നിരാശപ്പെടുത്തുന്നതാണെന്ന് മാച്ച് റഫറി ക്രിസ് ബ്രോഡ് പറഞ്ഞു. നാലാം അമ്പയർ ശാഖിബിനെ തടയുകയും ഫീൽഡ് അമ്പയർമാർ ഹസനെയും തിസരയെയും പിടിച്ചുമാറ്റുകയും ചെയ്തിരുന്നില്ലെങ്കിൽ കൈയാങ്കളി നടന്നേനേയെന്ന് ബ്രോഡ് ചൂണ്ടിക്കാട്ടി. ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ പരമ്പരയിലും കളിക്കാരുടെ പെരുമാറ്റം പരക്കെ വിമർശിക്കപ്പെട്ടിരുന്നു. 

 

Latest News