അന്‍മയ് ക്രീയേഷന്‍സിന്റെ ബാനറില്‍ നവാഗതനായ സുനില്‍ സുബ്രഹ്‌മണ്യന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എന്റെ മഴ'. സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം ഏപ്രില്‍ എട്ടിന് തീയേറ്റര്‍ റിലീസിനൊരുങ്ങി. നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രമാണിത്. അനില്‍കുമാര്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍മ്മാണവും നിര്‍വഹിച്ചിരിക്കുന്നത്. പത്മശ്രീ കൈതപ്രം, വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, രാജു രാഘവ്, കെ.ജയകുമാര്‍, പവിത്രന്‍, ഉദയശങ്കര്‍, എന്നിവരുടെ വരികള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ശരത്ത്, റിജോഷ് എന്നിവര്‍ ചേര്‍ന്നാണ്. രജീഷ് രാമന്‍ ക്യാമറ കൈകാര്യം ചെയുന്ന ചിത്രത്തിന്റെ എഡിറ്റര്‍: ജിതിന്‍ ഡി കെ ആണ്.
മനോജ് കെ ജയനെ കൂടാതെ നരേന്‍, നെടുമുടി വേണു, മാസ്റ്റര്‍ അന്‍മയ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സോനു ഗൗഡ, പ്രവീണ, ശോഭ മോഹന്‍, യാമി സോന, മാസ്റ്റര്‍ ആദിഷ് എന്നിവരും വേഷമിടുന്നു.