കല്യാണവീട്ടില്‍ പാതിരാത്രി പാട്ട് വെച്ചതിനെ ചൊല്ലി തര്‍ക്കം, സമാധാനിപ്പിക്കാന്‍ ശ്രമിച്ച യുവാവ് കൊല്ലപ്പെട്ടു

ഹൈദരാബാദ്- കല്യാണ വീട്ടില്‍ ഉച്ചത്തില്‍ പാട്ട് വെച്ചതിനെ ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തെലങ്കാനയിലെ നിര്‍മല്‍ ജില്ലയിലാണ് സംഭവം.
കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ കര്‍ഷകനായ ബി.നവീന്‍ എന്ന 28കാരനാണ് കൊല്ലപ്പെട്ടത്. ഇരുവിഭഗത്തേയും സമാധാനിപ്പിക്കാന്‍ ശ്രമിച്ച യാവാവാണ് കൊല്ലപ്പെട്ടതെന്നും ശരീരത്തില്‍ ഒന്നിലേറെ മുറിവുകളുണ്ടെന്നും പോലീസ് പറഞ്ഞു.

ഹിജാബ് ധരിച്ച ഇന്ത്യക്കാരി യു.കെ സര്‍വകലാശാലയില്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ്

കല്‍വ തണ്ട ഗ്രാമത്തിലാണ് കല്യാണ വീട്ടില്‍  രാത്രി വൈകിയും ഉച്ചത്തിലുള്ള സംഗീതം വെച്ചിരുന്നത്.  പ്രവീണ്‍ എന്നയാളാണ് ഇതിനെ ചോദ്യം ചെയ്ത് രംഗത്തുവന്നത്. തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു.
ഒത്തുതീര്‍പ്പിനു ശ്രമിച്ച നവീനും പ്രവീണും തമ്മിലായി പിന്നീട് ഏറ്റുമുട്ടല്‍. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.

 നിത്യ മേനോന്‍ ഇങ്ങോട്ട് വന്നാലും  ഇനി കല്യാണത്തിനില്ല- സന്തോഷ് വര്‍ക്കി 

Latest News