മുംബൈ- മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ നിന്നുള്ള വിദ്യാര്‍ഥിനി യു.കെയിലെ ഷെഫീല്‍ഡ് ഹലാം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് വിവാദമാക്കാന്‍ ശ്രമിക്കുമ്പോഴാണ് സബഹത് ഖാന്‍ എന്ന ഹിജാബ് ധാരി 2500ലേറെ വോട്ടുകള്‍ നേടി വിദ്യാര്‍ഥി യൂണിയന്‍ നേതാവായത്.
പബ്ലിക് ഹെല്‍ത്ത് വിഷയത്തില്‍ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന സബഹത് ഖാന്‍, ആകെ 6,900 വോട്ടുകളില്‍ 2,500ലധികം വോട്ടുകള്‍ നേടിയാണ് വിജയിച്ചത്.
എന്റെ വസ്ത്രമല്ല, കഴിവുകളാണ് പരിഗണിക്കപ്പെട്ടതെന്നാണ് ഹിജാബിനെ കുറിച്ചുള്ള ചോദ്യത്തിന് സബഹതിന്റെ മറുപടി. പ്രധാനമാണ്, 'സബഹത്ത് പറഞ്ഞു.
അഭിമാനത്തോടെയാണ് ഹിജാബ് ധരിക്കുന്നതെന്നും എല്ലാവരെയും ശാക്തീകരിക്കാന്‍ കഴിവിന്റെ പരമാവധി യത്‌നിക്കുമെന്നും ബാബാസാഹെബ് അംബേദ്കര്‍ മറാത്ത്‌വാഡ സര്‍വകലാശാലയില്‍നിന്ന് ബി.എസ്‌സി കരസ്ഥമാക്കിയിരുന്ന സബഹത്ത് പറഞ്ഞു.