Sorry, you need to enable JavaScript to visit this website.

 നിത്യ മേനോന്‍ ഇങ്ങോട്ട് വന്നാലും  ഇനി കല്യാണത്തിനില്ല- സന്തോഷ് വര്‍ക്കി 

ബംഗളുരു- ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞ് വൈറലായ ആളാണ് സന്തോഷ് വര്‍ക്കി. മോഹന്‍ലാലിനെക്കാള്‍ കൂടുതല്‍ ആരാധിച്ചിരുന്നത് നടി നിത്യ മേനോനെയാണ് എന്നും അവരുടെ മറുപടിക്കായി കാത്തിരിക്കുമെന്നും വര്‍ക്കി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, തന്റെ പ്രണയം നഷ്ടപ്പെടുത്തിയതില്‍ നിത്യ മേനോന്‍ ഒരിക്കല്‍ ദുഃഖിക്കുമെന്ന് പറയുകയാണ് സന്തോഷ്. 'എന്റെ പുറകെ വന്നാലും നിത്യ മേനോനെ വിവാഹം കഴിക്കില്ല എന്ന് ഞാന്‍ തീരുമാനിച്ചു. അവള്‍ ഒരു നല്ല മനുഷ്യനായിരുന്നെങ്കില്‍ ഒരു ഫോണ്‍ കോണ്‍ടാക്ട് എങ്കിലും തരുമായിരുന്നു. എന്റെ എത്ര സമയമാണ് പോയത്. നിത്യയെ പോലെ ഹൃദയശൂന്യയായ ഒരു പെണ്‍കുട്ടിയെ എനിക്ക് വിവാഹം കഴിക്കണ്ട. എന്റെ സമയവും എനര്‍ജിയും ഞാന്‍ വെറുതെ കളഞ്ഞു. ചതികള്‍ നടക്കുന്ന മേഖലയാണ് സിനിമ. എന്റെ ആത്മാര്‍ത്ഥമായ സ്‌നേഹത്തെക്കുറിച്ച് ഓര്‍ത്ത് നിത്യ ഒരിക്കല്‍ പശ്ചാത്തപിക്കും. അവള്‍ എന്നെ അര്‍ഹിക്കുന്നില്ല', സന്തോഷ് വര്‍ക്കി ഫേസ്ബുക്കില്‍ കുറിച്ചു.നേരത്തേ, നിത്യ മേനോനെ കാണാന്‍ ബംഗളൂരുവിലെ വീട്ടില്‍ ചെന്നപ്പോഴുണ്ടായ അനുഭവം സന്തോഷ് പങ്കുവെച്ചിരുന്നു. നിത്യയെ കാണാന്‍ ഒരുപാട് ശ്രമിച്ചുവെന്നും ഒരിക്കല്‍ ബംഗളൂരുവിലെ വീട്ടിലേക്ക് നേരിട്ട് ചെന്നെന്നും സന്തോഷ് പറഞ്ഞു
 

Latest News