Sorry, you need to enable JavaScript to visit this website.

ഐശ്വര്യ രജനികാന്ത് ബോളിവുഡിലേക്ക്

രജനീകാന്തിന്റെ മകളും തമിഴ് സംവിധായികയുമായ ഐശ്വര്യ രജനികാന്ത് ബോളിവുഡിലേക്ക്. ഹിന്ദിയിലെ എന്റെ ആദ്യ സംവിധാന സംരംഭം പ്രഖ്യാപിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ചിത്രത്തിന്റെ നിർമാതാക്കൾക്കും ഭാഗമായ എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും ഐശ്വര്യ പോസ്റ്റർ പങ്കുവെച്ച് കുറിച്ചു. 
ഓ സാഥി ചൽ എന്ന പേരിട്ട ചിത്രം ക്ലൗഡ് നയൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ മീനു അറോറയാണ് നിർമിക്കുന്നത്. അസാധാരണമായൊരു പ്രണയ കഥ എന്നാണ് പോസ്റ്ററിൽ പറയുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
ഇതിനു മുമ്പ് തമിഴിൽ രണ്ട് ചിത്രങ്ങൾ ഐശ്വര്യ സംവിധാനം ചെയ്തിട്ടുണ്ട്. ധനുഷ് ചിത്രം ത്രീ, ഗൗതം കാർത്തിക്കിനെ നായകനാക്കി വെയ് രാജ വെയ് എന്നീ ചിത്രങ്ങളാണ് മുമ്പ് ഐശ്വര്യ ഒരുക്കിയിട്ടുള്ളത്. 18 വർഷത്തെ ദാമ്പത്യത്തിനു ശേഷം ഇക്കഴിഞ്ഞ ജനുവരിയിൽ ധനുഷും ഐശ്വര്യയും വേർപിരിഞ്ഞിരുന്നു. 
'സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വർഷം ഒരുമിച്ചു. 
വളർച്ചയും മനസ്സിലാക്കലും പൊരുത്തപ്പെടുത്തലും ആയിട്ടായിരുന്നു യാത്ര. ഇന്ന് നമ്മൾ വേർപിരിയുന്ന വഴിയിലാണ് നിൽക്കുന്നത്. ഞാനും ഐശ്വര്യയും അതിന് തീരുമാനിച്ചു. ദമ്പതികളെന്ന നിലയിൽ വേർപിരിയുക, വ്യക്തികൾ എന്ന നിലയിൽ ഞങ്ങളെ നന്നായി മനസ്സിലാക്കാൻ സമയമെടുക്കുക. 
ദയവായി ഞങ്ങളുടെ തീരുമാനത്തെ മാനിക്കുകയും ഇത് കൈകാര്യം ചെയ്യാൻ ആവശ്യമായ സ്വകാര്യത ഞങ്ങൾക്ക് നൽകുകയും ചെയ്യുക' എന്ന് ഇരുവരും ചേർന്നിറക്കിയ കുറിപ്പിൽ പറഞ്ഞിരുന്നു.
 

Latest News