സ്ത്രീകളോട് സെക്‌സ് ചോദിച്ചു വാങ്ങും, 10 പേരുമായി ബന്ധപ്പെട്ടു-നടന്‍ വിനായകന്‍

ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് തോന്നിയാല്‍ അത് നേരിട്ട് ചോദിക്കുകയാണ് ചെയ്യുകയെന്ന് നടന്‍ വിനായകന്‍. ഇതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നതെങ്കില്‍ താന്‍ അത് വീണ്ടും ചെയ്യുമെന്നും വിനായകന്‍ പറഞ്ഞു.
'ഒരുത്തീ' എന്ന സിനിമയുടെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിനായകന്‍.
മീ ടൂ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും വിനായകന്‍ പറഞ്ഞു.
'എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറിപ്പിടിക്കുന്നതാണോ? ഞാന്‍ ചോദിക്കട്ടെ, ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്തു ചെയ്യും? എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
ആ പത്ത് സ്ത്രീകളോടും എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് ഞാനാണു ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടൂ എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ടു വന്നു ചോദിച്ചിട്ടില്ല- വിനായകന്‍ പറഞ്ഞു.
ഞാന്‍ പങ്കുവെക്കുന്ന എല്ലാ പോസ്റ്റും ചില ആളുകള്‍ വിട്ടുകളയുന്ന കാര്യങ്ങളാണ്. ലക്ഷക്കണക്കിന് ആളുകള്‍ എന്നെ ഫോളോ ചെയ്യുന്നുണ്ട്. ഏതെങ്കിലും ഒരുത്തനു കൊള്ളാന്‍ വേണ്ടിയാണ് ഞാന്‍ പോസ്റ്റ് ഇടുന്നത്. കൊണ്ടു കഴിഞ്ഞാല്‍ ഞാന്‍ ആ പോസ്റ്റ് കളയും. വിമര്‍ശനമാണ് ഞാന്‍ ഇടുന്നത്. അത് അവര്‍ ഏറ്റെടുത്താല്‍ അത് ഞാന്‍ മാറ്റും.
ഈ ലോകത്ത് മാന്യന്‍ എന്നു പറയുന്ന അമാന്യനെ ഞാന്‍ ചീത്ത പറയും. മാന്യന്‍ എന്നു പറയുന്ന വെള്ളപൂശിയ കുഴിമാടങ്ങളെ ഞാന്‍ എന്നും മുഖത്ത് നോക്കി ചീത്ത പറയും. അത് ഒരിക്കലും സിനിമാ ജീവിതത്തെ ബാധിക്കില്ല എന്നാണ് ഒരുത്തീ, പട എന്നീ സിനിമകള്‍ വ്യക്തമാക്കുന്നത്.
കോവിഡിന്റെ മരുന്ന് ഏറ്റവും ഡേര്‍ട്ട് ആയ വിനായകന്‍ ആണ് ഉണ്ടാക്കുന്നത് എങ്കില്‍ എല്ലാവരും എന്റെ അടുത്ത് വരും. എന്റെ പഴ്‌സനല്‍ ലൈഫിന് യാതൊരു പ്രസക്തിയുമില്ല. ഇതാണ് റിയാലിറ്റി. ഐ ആം എ ഡേര്‍ട്ട്. ഞാന്‍ അതില്‍ത്തന്നെ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് നിങ്ങള്‍ പറയുന്നതാണ്. എനിക്ക് അങ്ങനെയല്ല. ഐ ആം നോട്ട് എ ഡേര്‍ട്ട്. ഞാന്‍ ഭയങ്കരനാണ്- വിനായകന്‍ പറഞ്ഞു.

 

Latest News