വിവാഹത്തിനും മതംമാറാനും വിസമ്മതിച്ച പെണ്‍കുട്ടിയെ വെടിവെച്ചു കൊന്നു, പ്രതി അറസ്റ്റില്‍

ഇസ്ലാമാബാദ്- പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ 18 കാരിയായ ഹിന്ദു പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍.
വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന പെണ്‍കുട്ടിയെ ആണ് യുവാവ് കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

വാഹിദ് ബക്‌സ് ലഷാരി എന്നയാളാണ് അറസ്റ്റിലായത്. പൂജ കുമാരിയെ ഇസ്ലാം മതം സ്വീകരിച്ച ശേഷം വിവാഹം കഴിക്കാന്‍ പ്രതി ആഗ്രഹിച്ചിരുന്നതായി ഡെയ്‌ലി പാകിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവദിവസം സുക്കൂര്‍ ജില്ലയിലെ ഘോത്കി നഗരത്തിലുള്ള കുമാരിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി  തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍, യുവതി എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പ്രകോപിതനായ ഇയാള്‍ പെണ്‍കുട്ടിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പെണ്‍കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തതായും ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.
പ്രതിഷേധവുമായി രംഗത്തെത്തിയ പൂജാ കുമാരിയുടെ ബന്ധുക്കള്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന്  ആവശ്യപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയ ഉപയോക്താക്കളും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.

VIDEO പശുക്കടത്ത് ആരോപിച്ച്
മുസ്ലിം യുവാവിനെ
ക്രൂരമായി മര്‍ദിച്ചു

Latest News