മുംബൈ-ബോളിവുഡ് നടന് നരേന്ദ്ര ഝാ (55) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ബിഹാറിലെ മധുബാനയില്‍ ജനിച്ച ഝാ മിനി സ്ക്രീനിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. ഇഖ്ബാല്‍ ഖാന് സംവിധാനം ചെയ്ത ഫാദര്‍, ദ ടെയില്‍ ഓഫ് ലൗ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. റയീസ്, ഹൈദര്‍, കാബില്‍, മോഹന്‍ജൊദാരോ, ഫോഴ്സ് 2 എന്നിവയാണ് ഝാ വേഷമിട്ട പ്രധാന ചിത്രങ്ങള്‍. പങ്കജ് താക്കൂറാണ് ഭാര്യ.






