രാജ്യാന്തര ജുഡോ ഫെഡറേഷന്‍ പുടിനെ എല്ലാ പദവികളിൽ നിന്നും നീക്കി

ബുഡാപെസ്റ്റ്- റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനു നല്‍കിയ എല്ലാ പദവികളും നീക്കം ചെയ്തതായി ഇന്റര്‍നാഷനല്‍ ജുഡോ ഫെഡറേഷന്‍ (ഐജെഎഫ്) അറിയിച്ചു. പുടിനുമായി അടുപ്പമുള്ള വ്യവസായി അര്‍കാഡി റോട്ടന്‍ബെര്‍ഗിനേയും പദവികളില്‍ നീക്കം ചെയ്തതായി ഐജെഎഫ് അറിയിച്ചു. ഓണററി പ്രസിഡന്റ്, അംബാസഡര്‍ എന്നീ പദവികളാണ് ഐജെഎഫ് പുടിന് നല്‍കിയിരുന്നത്. റോട്ടന്‍ബര്‍ഗ് 2013 മുതല്‍ ഐജെഎഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. ജുഡോ താരം കൂടിയായ പുടിനെ യുക്രൈന്‍ ആക്രമണത്തിന്റെ പേരില്‍ പദവികളില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു. 2014ല്‍ പുടിന് ജുഡോയിലെ ഏറ്റവും ഉയര്‍ന്ന ലെവല്‍ ആയ എയ്ത്ത് ഡാന്‍ ലഭിച്ചിരുന്നു. 

നേരത്തെ വേള്‍ഡ് തയ്‌ക്വോന്‍ഡോ പുടിനു നല്‍കിയ നയന്‍ത് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് പിന്‍വലിച്ചതായി അറിയിച്ചിരുന്നു. ഇന്റര്‍നാഷനല്‍ സ്വിമ്മിങ് ഫെഡറേഷന്‍ (ഫിന) പുടിനു നല്‍കിയ ഫിന ഓര്‍ഡര്‍ ബഹുമതിയും പിന്‍വലിച്ചിരുന്നു.
 

Latest News