ദുബായ്- സിനിമകളെ മനപ്പൂര്‍വം താഴ്ത്തിക്കെട്ടുന്നത് ശരിയല്ലെന്നു നടന്‍ മമ്മൂട്ടി. നല്ല സിനിമകളെ ഒരിക്കലും ഇടിച്ചു താഴ്ത്തരുത്. ഈ പ്രവണത തീര്‍ച്ചയായും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു. പുതിയ ചിത്രമായ 'ഭീഷ്മ പര്‍വം' ഗള്‍ഫില്‍ റിലീസാകുന്നതിനോടനുബന്ധിച്ച് എക്‌സ്‌പോ 2020 ദുബായില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രേക്ഷകരുടെ ആസ്വാദന നിലവാരമനുസരിച്ചാണ് വ്യത്യസ്തമായ സിനിമകളുണ്ടാകുന്നത്. സിനിമകള്‍ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ സങ്കല്‍പവും നിലവാരവുമടക്കം വലിയ മാറ്റങ്ങള്‍ സിനിമയ്ക്ക് ഉണ്ടാകുന്നു.
മനുഷ്യ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെയാണ് ഭീഷ്മപര്‍വം കടന്നുപോകുന്നത്. മഹാഭാരതവുമായി ചിത്രത്തിന് പ്രത്യക്ഷത്തില്‍ സാമ്യതയില്ല. എന്നാല്‍, മഹാഭാരത കഥകള്‍ എന്നും സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും മമ്മൂട്ടി പറഞ്ഞു.






