ദുബായ്- മലയാളി വനിത വ്ളോഗർ റിഫ മെഹ്നുവിനെ (20) ദുബായിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് സംശയം. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ്. ഇന്ന് പുലർച്ചെ ദുബായ് ജാഫലിയ്യയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റിഫ ഭർത്താവിനൊപ്പമാണ് റിഫ മെഹ്നൂസ് എന്ന പേരിലാണ് വ്ളോഗ് ചെയ്തിരുന്ന്. കുറച്ചു ദിവസം മുമ്പാണ് ഇവർ ദുബായിൽ എത്തിയത്. തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.